തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ വൻ അഗ്നിബാധ
text_fieldsതിരുവില്വാമല: മധ്യകേരളത്തിലെ പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രത്തിൽ വൻ അഗ്നിബാധ. വടക്ക് കിഴക്കേ ചുറ്റമ്പലം പൂർണമായും കത്തിയമർന്നു. രാത്രി എട്ടരയോടെയാണ് തീ പിടിത്തമുണ്ടായത്. രാത്രി വൈകിയാണ് തീ അണയ്ക്കാനായത്.
ചൊവ്വാഴ്ച ക്ഷേത്രത്തിൽ ചുറ്റുവിളക്ക് വഴിപാട് ഉണ്ടായിരുന്നു. തീ പടർന്നത് ഇതിൽ നിന്നാവാം എന്നാണ് പ്രാഥമിക നിഗമനം. തീ പടർന്നതോടെ ക്ഷേത്രത്തിലുണ്ടായിരുന്നവർ നാട്ടുകാരെയും പൊലീസിെനയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ക്ഷേത്രത്തിലെ മോട്ടോർ കേടായതിനാൽ. ഓടിക്കൂടിയ നാട്ടുകാർ കിട്ടിയ പാത്രങ്ങളിലെല്ലാം വെള്ളം കോരി തീ അണയ്ക്കാൻ ശ്രമം തുടങ്ങി.
ഫയർഫോഴ്സ് എത്താൻ വൈകിയത് തീ പടരുന്നതിെൻറ ആക്കം കൂട്ടി. ഇതിനിടെ എത്തിയ ഫയർ എൻജിനിലെ വെള്ളം തീർന്നതും തീ നിയന്ത്രണ വിധേയമാക്കുന്നതിന് വിഘാതമായി.
മര ഉരുപ്പടികൾ എണ്ണയും നെയ്യും പുരണ്ടതായതിനാൽ അതിവേഗത്തിൽ തീ പടർന്നു. ചേലക്കര, പഴയന്നൂർ,ചെറുതുരുത്തി എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. തൃശൂർ, ആലത്തൂർ, ഷൊർണൂർ എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ ഫയർ എൻജിനുകളെത്തി തീ നിയന്ത്രണവിധേയമാക്കാൻ പ്രയത്നിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.