ആചാരപ്പെരുമയിൽ തിരുവോണത്തോണി
text_fieldsകോഴഞ്ചേരി: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തിരുവോണ ദിവസം സദ്യയൊരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ശനിയാഴ്ച വൈകീട്ട് 6.15ന് കാട്ടൂരിൽനിന്ന് പുറപ്പെട്ടു. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ദീപാരാധനക്കുശേഷമാണ് കാട്ടൂർ ഇല്ലത്തുനിന്ന് ശേഖരിച്ച വിഭവങ്ങളുമായി തിരുവോണത്തോണി പുറപ്പെട്ടത്.
കോട്ടയം കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണ ഭട്ടതിരിയാണ് യാത്രയിൽ തിരുവോണത്തോണിക്ക് നായകത്വം വഹിക്കുന്നത്. തിരുവോണനാളിൽ പുലർച്ചയാണ് വിഭവങ്ങളുമായി തോണി ആറന്മുള ക്ഷേത്രക്കടവിൽ എത്തുക. മഹാവിഷ്ണു ക്ഷേത്രത്തിലെ ചടങ്ങുകൾക്കുശേഷം അവിടെനിന്ന് കൊളുത്തിയ ദീപവുമായാണ് തിരുവോണത്തോണി ആറന്മുളയിലേക്ക് പുറപ്പെട്ടത്.
തിരുവോണനാളിൽ പുലർച്ച ആറന്മുള ക്ഷേത്രത്തിലെ മധുക്കടവിലെത്തുന്ന തിരുവോണത്തോണിയിൽനിന്ന് ഭട്ടതിരിയെ വഞ്ചിപ്പാട്ട് പാടി ആനയിക്കും. തുടർന്ന് ഓണവിഭവങ്ങൾകൊണ്ട് ഓണസദ്യയും ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.