ഇടമലക്കുടി കോവിഡിനെ പ്രതിരോധിച്ചത് ഇങ്ങനെയാണ്; പുറത്ത് നിന്നുള്ളവർക്ക് വനം വകുപ്പും അനുമതി നൽകാറില്ല
text_fieldsമൂന്നാർ: കോവിഡിനൊപ്പം ലോകം നടക്കാൻ വിധിക്കപ്പെട്ടപ്പോൾ അതിൽ നിന്ന് മന:പൂർവം ഒഴിഞ്ഞ് മാറിനിന്ന ദേശമായിരുന്നു ഇടമലക്കുടി. ലോകത്തിന് തന്നെ മാതൃകയായ ഇടമലക്കുടി സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് കൂടിയാണ്. മുവായിരത്തോളം പേർ താമസിച്ചിട്ടും ഒരാൾക്കും കോവിഡ് വരാതിരിക്കാൻ ഈ ജനത കാണിച്ച സൂക്ഷ്മതയാണ് ഏറ്റവും വലിയ പ്രതിരോധമായത്. കഴിഞ്ഞ ഒന്നരകൊല്ലത്തിനിടെ അവർ കാണിച്ച ജാഗ്രത കോവിഡ് പ്രതിരോധത്തിന് മാതൃക കൂടിയായിരുന്നു.
സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ആദ്യ നാൾ മുതൽ തന്നെ കോവിഡിനെ അകറ്റാൻ സാമൂഹിക അകലവും, സ്വന്തമായി ലോക്ഡൗണും പ്രഖ്യാപിച്ചായിരുന്നു പ്രതിരോധം.
റേഷൻ ഒഴികെയുള്ള മറ്റെല്ലാത്തിനും മൂന്നാറിനെയാണ് ഈ പഞ്ചായത്ത് ആശ്രയിക്കുന്നത്. ആഴ്ചയിലൊരു ദിവസം സാധനങ്ങൾ വാങ്ങാനായി ഒരു ജീപ്പ് മൂന്നാറിലേക്ക് പോകും, അതായിരുന്നു കോവിഡിന് മുമ്പുള്ള പതിവ്.
എന്നാൽ കോവിഡ് വന്നതോടെ ഉൗരു മൂപ്പെൻറയും ആരോഗ്യവകുപ്പിെൻറയും പഞ്ചായത്തിെൻറയും നേതൃത്വത്തിൽ നാട്ടൂകുട്ടം കൂടി ഈ പതിവ് ഇനി വേണ്ടെന്ന് തീരുമാനിച്ചതോടെയാണ് കോവിഡിന് പുറത്ത് നിൽക്കേണ്ടി വന്നത്.
ഒരാൾ പോയി വേണ്ട സാധനങ്ങളെല്ലാം വാങ്ങിവരും. പോകുന്ന ആൾ രണ്ടാഴ്ച കോറൻറീനിൽ പോകണമെന്നും തീരുമാനിച്ചു.
പഞ്ചായത്തിെൻറ തീരുമാനം വന്നതോടെ വനം വകുപ്പധികൃതരും പുറത്ത് നിന്നുള്ളവർക്ക് ഇടമലക്കുടിയിലേക്ക് പോകാൻ അനുമതി നൽകുന്നില്ല. ഇതിനൊപ്പം മൂപ്പെൻറ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണ സംഘവും പ്രദേശത്തുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പോലും ഈ പ്രോട്ടോക്കോൾ പാലിച്ചാണ് അവർ വോട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.