Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇത് കുടം വിൽപന...

ഇത് കുടം വിൽപന വണ്ടിയല്ല, എക്സൈസ് വാഹനം!

text_fields
bookmark_border
excise vehicle
cancel
camera_alt

ആര്യനാട് വാറ്റ് കേന്ദ്രത്തിൽ നിന്നും പിടിച്ചെടുത്ത വാറ്റുപകരണങ്ങൾ

നെടുമങ്ങാട്: ഒരുഡസനിലേറെ കുടങ്ങൾ കെട്ടിത്തൂക്കി മഹീന്ദ്രയുടെ ടി.യു.വി 300. പച്ചയും ​ചുവപ്പും മഞ്ഞയുമടക്കം വിവിധ നിറങ്ങളിലുള്ള ഈ കുടങ്ങൾ ഈ എസ്.യു.വി വാഹനത്തിൽ വിൽപനക്ക് കൊണ്ടുപോകുന്നതാ​ണ് എന്ന് കരുതിയെങ്കിൽ തെറ്റി. പുതുവത്സരത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫിസിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്ത വാറ്റുപകരണങ്ങളാണ് എക്​സൈസിന്റെ വണ്ടിയിൽ കെട്ടിത്തൂക്കിയിരിക്കുന്നത്.

ആര്യനാട്, ചെറുമഞ്ചൽ, വിരിപ്പന്നി, കൊമ്പൊടിഞ്ഞ കട്ടയ്ക്കാൽ എന്നീ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ കരമനയാറിന്റെ കിഴക്കരുകിലുള്ള ഈറക്കാട്ടിൽനിന്നാണ് വാറ്റുകേന്ദ്രം പിടികൂടിയത്. വൻതോതിൽ ചാരായം വാറ്റുവാനായി പ്ലാസ്റ്റിക് കുടങ്ങളിലും വാറ്റുകാർക്കിടയിൽ പെരുമ്പാമ്പ് എന്നറിയപ്പെടുന്ന വലിയ പ്ലാസ്റ്റിക് കവറുകളിലുമായി സൂക്ഷിച്ച 520 ലിറ്റർ കോടയും വില്പന നടത്താൻ സൂക്ഷിച്ച 2ലിറ്റർ ചാരായവും കണ്ടെടുത്തു. പരിശോധനയിൽ 10,000 രൂപയുടെ വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം തുടരുന്നതായും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു. അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

പ്രിവന്റീവ് ഓഫിസർ വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫിസർമാരായ നജിമുദീൻ, ഷജിം, ഷജീർ, ഡ്രൈവർ മുനീർ എന്നിവരും പങ്കെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excise
News Summary - This is not a pot sales cart, but an excise vehicle!
Next Story