മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ലെന്ന് രമേശ് ചെന്നിത്തല
text_fieldsകോഴിക്കോട്: മുഖ്യമന്ത്രിസ്ഥാനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിസ്ഥാനം ഹൈകമാന്‍ഡ് തീരുമാനിക്കും. ഈ ചര്‍ച്ച അനവസരത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവേണ്ടത്. സമസ്തയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ചര്‍ച്ചയാക്കേണ്ടതില്ല. എല്ലാ മത-സാമുദായിക സംഘടനകളുമായും കോണ്‍ഗ്രസിനു നല്ല ബന്ധമാണുള്ളത്.
ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്തു പോയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയാണോയെന്ന് സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ആളല്ല താന്‍. ക്ഷേത്രത്തില്‍ ഷര്ട്ടുധരിച്ചു കയറുന്ന വിഷയത്തില്‍ അതത് മത-സാമുദായിക സംഘടനകള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.