ഇത് സത്യത്തിന്റെ വില; അടക്ക രാജുവിന് നാട്ടുകാരുടെ വക 15 ലക്ഷം
text_fieldsകോട്ടയം: മൊഴിമാറ്റാൻ കോടികൾ വാഗ്ദാനം ലഭിച്ചിട്ടും സിസ്റ്റര്‍ അഭയ കൊലക്കേസിൽ നിർണായക സാക്ഷി മൊഴി പറഞ്ഞ രാജുവിന് (അടക്ക രാജു) നാട്ടുകാരുടെ സമ്മാനമായി അക്കൗണ്ടിൽ എത്തിയത് 15 ലക്ഷം രൂപ. ശാസ്ത്രീയ തെളിവുകൾക്കൊപ്പം രാജുവിെൻറ നിർണായക മൊഴിയും പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നതിനു കാരണമായി.
പിതാവിെൻറ അക്കൗണ്ടിൽ 15ലക്ഷത്തോളം രൂപ എത്തിയതായി മകളും സ്ഥിരീകരിച്ചു. ക്രിസ്മസ് ആഘോഷത്തിന് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ എ.ടി.എമ്മിലെത്തിയപ്പോഴാണ് കൂടുതല്‍ തുകയുള്ളത് ശ്രദ്ധയിൽപെട്ടത്. സിസ്റ്റർ അഭയ െകാല്ലപ്പെട്ട ദിവസം പയസ് ടെന്ത് കോണ്‍വൻറിൽ മോഷ്ടിക്കാൻ എത്തിയതായിരുന്നു രാജു.
അതിനാൽ അഭയയുടെ കൊലപാതകികളെ സംഭവസ്ഥലത്ത് കണ്ടതായി രാജു നൽകിയ മൊഴി കോടതി സ്വീകരിച്ചു. പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും മൊഴിയില്‍ രാജു ഉറച്ചുനിന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് അഭയ കേസിൽ രാജുവിനെ പ്രതിയാക്കാനും നീക്കമുണ്ടായി. ക്രൂരമർദനവും ഏൽക്കേണ്ടിവന്നു.
കുറ്റമേറ്റാൽ രണ്ടു ലക്ഷം രൂപയും വീടുമായിരുന്നു വാഗ്ദാനം. അതെല്ലാം ഉപേക്ഷിച്ച രാജു ഇപ്പോഴും രണ്ടു സെൻറ് സ്ഥലത്തെ ചെറിയ വീട്ടില്‍ ബുദ്ധിമുട്ടിയാണ് കഴിയുന്നത്. ഇക്കാര്യങ്ങളും ബാങ്ക് അക്കൗണ്ട് നമ്പറും വിധിവന്ന ദിവസം മാധ്യമങ്ങൾ വാർത്തയായി നല്‍കിയിരുന്നു. ഇതോടെയാണ് നാട്ടുകാർ അക്കൗണ്ടിൽ പണം നിേക്ഷപിച്ചത്. ആ കുഞ്ഞിന് നീതി കിട്ടിയല്ലോ. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടല്ലോ -എന്നായിരുന്നു വിധി വന്ന ദിവസം രാജുവിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.