ഈ ചിത്രകാരന് വേണം ഒരു കൈത്താങ്ങ്....
text_fieldsതലശ്ശേരി: ഇരു വൃക്കകളും തകരാറിലായതിനാൽ ജീവിതം വഴിമുട്ടിയ ചിത്രകാരൻ ഉദാരമതികളുടെ സഹായത്തിനായി കാത്തിരിക്കുന്നു. എരഞ്ഞോളി ജല്ലിക്കമ്പനി റോഡിലെ അദ്വൈതത്തിൽ എം.സി. സജീവ് കുമാറിന് ആരോഗ്യമുള്ള ജീവിതത്തിലേക്ക് തിരിച്ചുവരാൻ വൃക്ക മാറ്റിവെക്കുകയേ നിർവാഹമുള്ളൂ. രണ്ടു വൃക്കകളുടെയും പ്രവർത്തനം എഴുപത് ശതമാനത്തോളം തകരാറിലാണ്.
അടിയന്തരമായും വൃക്കകൾ മാറ്റി വെക്കണമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടത്. ഇതിന് ഏതാണ്ട് 30 ലക്ഷം രൂപ ആവശ്യമാണ്. തുടർ ചികിത്സക്കും ഭാരിച്ച ചെലവുണ്ട്. സാമ്പത്തിക സഹായം സ്വരൂപിക്കാൻ നാട്ടുകാർ കൈകോർത്ത് ടി. മനോജ് ചെയർമാനായും കെ.സി. ശ്യാംകുമാർ കൺവീനറായും സജീവ് കുമാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. തലശ്ശേരി എസ്.ബി.ഐ മെയ്ൻ ബ്രാഞ്ചിൽ 42610129848 നമ്പറിൽ അക്കൗണ്ട് ആരംഭിച്ചു. എസ്.ബി.ഐ.എൻ 0000926 ഐ.എഫ്.എസ് കോഡാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.