ഈ കപ്പല്‍ ആടി ഉലയുകയില്ല; ഇതിനൊരു കപ്പിത്താനുണ്ടെന്ന് വീണ ജോർജ്
text_fieldsപത്തനംതിട്ട: ഈ കപ്പല്‍ ആടി ഉലയുകയില്ല; ഇതിനൊരു കപ്പിത്താനുണ്ടെന്ന് മന്ത്രി വീണ ജോർജ്. നവകേരള സദസിന് ആറന്മുളയിലെത്തിയപ്പോൾ മന്ത്രി വീണാ ജോർജ് നടത്തിയ സ്വഗത പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.'ഈ കപ്പൽ ആടിയുലയുകയില്ല. നവകേരളത്തിന്റെ തീരത്ത് ഈ കപ്പൽ നങ്കൂരമിടും, കാരണം ഇതിനൊരു കപ്പിത്താനുണ്ട്. നമുക്ക് സ്വഗതം ചെയ്യാം ശ്രീ പിണറായി വിജയനെ ഈ മണ്ണിലേക്ക് ഈ തീരത്തേക്ക്' -എന്നാണ് വീണ ജോർജ് പറഞ്ഞത്.
മന്ത്രി വീണ ജോർജിന്റെ വാക്കുകൾ
ഇതൊരു ചരിത്ര മുഹൂർത്തമാണ്. സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നാകെ നമ്മുടെ മണ്ണിലേക്ക്, പത്തനംതിട്ടയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. മന്ത്രിസഭയെ ആറന്മുള സ്വാഗതം ചെയ്യുകയാണ്. റോഡില്ല വീടില്ല , നല്ല ആശുപത്രിയില്ല, നല്ല സ്കൂളില്ല തുടങ്ങി നിരാശയുടെ പടുകുഴിയിലായിരുന്ന നമ്മുടെ നാടിനെ സുസ്ഥിര വികസനത്തിന്റെ, അടിസ്ഥാന സൗകര്യ വികസനത്തിന്റെ കരുതലിന്റെ മാർഗത്തിലേക്ക് നയിച്ചുകൊണ്ട്, നവകേരള സൃഷ്ടിയിലേക്ക് നയിക്കുകയാണ് കേരളത്തിന്റെ കരുത്തുറ്റ മുഖ്യമന്ത്രി പിണറായി വിജയൻ.
മഹാമാരിയിലും വെള്ളപ്പൊക്കത്തിലും കേരളത്തെ നെഞ്ചോട് ചേർത്തുപിടിച്ച് സംരക്ഷിച്ച ജനനായകൻ, അഭിമാനത്തോടെ ആ വാക്കുകൾ ആവർത്തിക്കുകയാണ്. ഈ കപ്പൽ ആടിയുലയുകയില്ല. നവകേരളത്തിന്റെ തീരത്ത് ഈ കപ്പൽ നങ്കൂരമിടും, കാരണം ഇതിനൊരു കപ്പിത്താനുണ്ട്. നമുക്ക് സ്വഗതം ചെയ്യാം ശ്രീ പിണറായി വിജയനെ ഈ മണ്ണിലേക്ക് ഈ തീരത്തേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.