Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ഭി​മു​ഖ്യ​മു​ള്ള...

ആ​ഭി​മു​ഖ്യ​മു​ള്ള ​​രാ​ഷ്​​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ്രീ​തിക്കായി മു​സ്‍ലിം സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ​ക്കു​മേ​ൽ വ​ർ​ഗീ​യ​ത ആ​രോ​പി​ക്കു​ന്ന​ത് പ്ര​വാ​ച​ക​ന്‍റെ നി​ല​പാ​ടു​ക​ളോ​ടു​​ള്ള അ​നീ​തി -തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞ്​ മൗ​ല​വി

text_fields
bookmark_border
Thodiyoor Muhammed Kunju Moulavi
cancel
camera_alt

തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞ്​ മൗ​ല​വി 

കോഴിക്കോട്: ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന​യെ​യും നി​യ​മ​വാ​ഴ്ച​യെ​യും ദേ​ശീ​യ​ത​യെ​യും അ​ഖ​ണ്ഡ​ത​യെ​യും അം​ഗീ​ക​രി​ക്കാ​ത്ത ഒ​രു പ്ര​സ്ഥാ​ന​വും മു​സ്‍ലിം സ​മു​ദാ​യ​ത്തി​ൽ​ കേ​ര​ള​ത്തി​ലോ ന​മ്മ​ൾ അ​റി​യു​ന്ന മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലോ ഇ​ല്ല എ​ന്ന​താ​ണ്​ ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യു​ടെ നി​ല​പാ​ടെന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞ്​ മൗ​ല​വി. ത​ങ്ങ​ൾ​ക്ക്​ ഇ​ഷ്ട​മ​ല്ലാ​ത്ത​വ​രെ​യും ഒ​പ്പം നി​ൽ​ക്കാ​ത്ത​വ​രെ​യും തീ​വ്ര​വാ​ദി​ക​ളാ​ക്കി ആ​ർ.​എ​സ്.​എ​സി​ന്റെ സ്വ​ര​ത്തി​ൽ സി.​പി.​എം​ പോ​ലു​ള്ള സം​ഘ​ട​ന​ക​ൾ സം​സാ​രി​ക്കു​ന്ന​ത്​ ശ​രി​യ​ല്ലെന്നും തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞ്​ മൗ​ല​വി വ്യക്തമാക്കി. ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മയുടെ 70ാം വാ​ർ​ഷി​കത്തിൽ ‘മാ​ധ്യ​മ’​ത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

സ്ഥാ​പി​ത താ​ൽ​പ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ മു​സ്‍ലിം സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ​പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ തീ​വ്ര​വാ​ദം ആ​രോ​പി​ക്കു​ക​യും ഫാ​ഷി​സ​ത്തി​ന് വെ​ട്ടാ​ൻ പാ​ക​ത്തി​ന് ന​മ്മു​ടെ ത​ല​പി​ടി​ച്ചു​ കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ മു​സ്‍ലിം സ​മു​ദാ​യം ഒ​ന്ന​ട​ങ്കം മാ​ന​സി​ക​മാ​യി പ​ടി​ക്കു​പു​റ​ത്ത് നി​ർ​ത്ത​ണം എ​ന്ന​താ​ണ്​ സം​ഘ​ട​ന​യു​​ടെ അ​ച​ഞ്ച​ല നി​ല​പാ​ട്. അ​ത്​ പ്ര​സ്​​ഥാ​നം പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​ട്ടു​ള്ള കാ​ര്യ​മാ​ണെന്നും തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞ്​ മൗ​ല​വി വ്യക്തമാക്കി.

ത​ങ്ങ​ൾ​ക്ക്​ ആ​ഭി​മു​ഖ്യ​മു​ള്ള ​​രാ​ഷ്​​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ്രീ​തി​യും കൈ​യ​ടി​യും നേ​ടാ​ൻ വേ​ണ്ടി മു​സ്‍ലിം സ​മു​ദാ​യ സം​ഘ​ട​ന​ക​ൾ​ക്കു​മേ​ൽ വ​ർ​ഗീ​യ​ത ആ​രോ​പി​ക്കു​ക​യും തീ​വ്ര​വാ​ദി​ക​ളെ​ന്ന് അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ന്ന സ​മു​ദാ​യ​ത്തി​ലെ ചി​ല നേ​താ​ക്ക​ളോ​ട് പ​റ​യാ​നു​ള്ള​ത്, നി​ങ്ങ​ൾ ചെ​യ്യു​ന്ന​ത് പ്ര​വാ​ച​ക​ന്റെ നി​ല​പാ​ടു​ക​ളോ​ടു​​ള്ള അ​നീ​തി​യാ​ണെ​ന്നാ​ണ്. ദൈ​വ​ത്തോ​ട്​ പ​ശ്ചാ​ത്ത​പി​ച്ച് മ​ട​ങ്ങേ​ണ്ട കാ​ര്യ​വു​മാ​ണ​ത്. ഒ​രു രാ​ഷ്ട്രീ​യ സം​ഘ​ട​ന​യോ​ടും വി​ധേ​യ​ത്വം ഇ​ല്ലാ​ത്ത ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​ക്ക്​ ഇ​ക്കാ​ര്യം തു​റ​ന്നു ​പ​റ​യു​ന്ന​തി​ന്​ ഒ​രു മ​ടി​യും മ​റ​യും ഇ​ല്ല.

സ​ർ​ക്കാ​ർ ജോ​ലി, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്രാ​തി​നി​ധ്യം എ​ന്നി​വ സം​ബ​ന്ധ​മാ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക്​ പു​റ​ത്തു​വി​ടേ​ണ്ട​തില്ലേ എന്ന ചോദ്യത്തിന് തീ​ർ​ച്ച​യാ​യും അ​താ​വ​ശ്യ​മാ​ണെന്ന് തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞ്​ മൗ​ല​വി മറുപടി നൽകി. കേ​ര​ള​ത്തി​ലെ മ​ദ്റ​സ അ​ധ്യാ​പ​ക​ർ​ക്ക് സ​ർ​ക്കാ​ർ ശ​മ്പ​ളം ന​ൽ​കു​ന്നു എ​ന്നും മ​റ്റും വ്യാ​പ​ക​മാ​യ അ​സ​ത്യ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് അ​ഴി​ച്ചു​വി​ട്ടു​ കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​ചാ​ര​ണം ക​ള്ള​മാ​ണെ​ന്ന​റി​യു​ന്ന, അ​ത് തി​രു​ത്താ​ൻ ബാ​ധ്യ​ത​യു​ള്ള അ​ധി​കൃ​ത​ർ മൗ​ന​മ​വ​ലം​ബി​ക്കു​ന്ന​ത് അ​ധാ​ർ​മി​ക​ത​യാ​ണ്. സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ 12 ശ​ത​മാ​നം പ്രാ​തി​നി​ധ്യം ല​ഭി​ക്കേ​ണ്ട മു​സ്​​ലിം സ​മു​ദാ​യ​ത്തി​ന് അ​തി​ന്റെ പ​കു​തി പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല.

അ​റ​ബി​ക് സ​ർ​വ​ക​ലാ​ശാ​ല വേ​ണ​മെ​ന്ന​ത്​ എ​ല്ലാ മു​ന്ന​ണി​ക​ളും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​ഞ്ഞ​താ​ണ്, അ​തു​ണ്ടാ​യി​ല്ല. അ​റ​ബി​ഭാ​ഷ​യു​ടെ വി​കാ​സം മു​സ്​​ലിം​ക​ൾ​ക്ക്​ മാ​ത്ര​മ​ല്ല പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​ത്. വി​ദേ​ശ​ത്ത്​ ജോ​ലി​ക്കു​പോ​കു​ന്ന എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും ഗു​ണം ചെ​യ്യും. ജാ​തി-​സ​മു​ദാ​യ സെ​ൻ​സ​സ്​ ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നൊ​പ്പ​മാ​ണ് സം​ഘ​ട​ന എന്നും തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്​ കു​ഞ്ഞ്​ മൗ​ല​വി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dakshina Kerala Jamiyyathul UlamaThodiyoor Muhammed Kunju Moulavi
News Summary - Thodiyoor Muhammed Kunju Moulavi in Muslim Organisations
Next Story