തൊടുപുഴ അൽ അസ്ഹറിെൻറ എം.ബി.ബി.എസ് പ്രവേശനാനുമതി റദ്ദാക്കി
text_fieldsന്യൂഡല്‍ഹി: തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിനു താൽക്കാലിക പ്രവേശനത്തിനു അനുമതി നല്കിയ ഹൈകോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നല്കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
അല്‍ അസ്ഹറിനു പ്രവേശനാനുമതി നല്കിയിരുന്നതു നേരത്തെ മെഡിക്കല്‍ കൗണ്‍സില്‍ മരവിപ്പിച്ചിരുന്നു. ഇതിനെതിരെ നല്കിയ ഹരജി പരിഗണിച്ചാണ് ഹൈകോടതി താൽക്കാലിക പ്രവേശനാനുമതി നല്‍കിയത്. ഹൈകോടതി ഉത്തരവിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ നല്കിയ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, ഹൈകോടതിയുടെ നടപടി ചട്ടങ്ങള്‍ക്കു വിധേയമായിരുന്നില്ലെന്നു വിലയിരുത്തി.
അതേസമയം, പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുക്കണമെന്ന സംസ്ഥാന സര്‍ക്കാറിെൻറ ആവശ്യം കോടതി പരിഗണിച്ചില്ല. മെഡിക്കല്‍ കൗണ്‍സിലിെൻറ അംഗീകാരമില്ലാതെ കോളജുകള്‍ക്കു പ്രവര്‍ത്തിക്കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി, പ്രവേശനം മുടങ്ങിയതിനെതിരെ വിദ്യാര്‍ഥികള്‍ക്കു കോടതിയെ സമീപിക്കാമെന്നും അറിയിച്ചു. പ്രവേശനം റദ്ദാക്കിയ ഉത്തരവിനെതിരെ അല്‍ അസ്ഹര്‍ കോളജിലെ വിദ്യാര്‍ഥികള്‍ പ്രത്യേക ഹരജി സമര്‍പ്പിച്ചു. ഇത് വെള്ളിയാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.