വെൻറിലേറ്ററിൻെറ സഹായത്തോടെ ഏഴു വയസുകാരൻെറ ചികിൽസ തുടരും
text_fieldsകൊച്ചി: തൊടുപുഴയിൽ മർദനമേറ്റ ഏഴു വയസുകാരൻെറ ചികിൽസ തുടരും. വെൻറിലേറ്ററിൻെറ സഹായത്തോടെയായിക്കും ചികിൽസ തുടരുക. കുട്ടിയെ പരിശോധിച്ച വിദഗ്ധസംഘം മസ്തിഷ്കമരണം സംഭവിച്ചുവെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് അറിയി ച്ചു. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുട്ടി ചികിൽസയിൽ കഴിയുന്നത്.
തലയോട്ടി പൊട്ടി രക്തയോട്ടം നിലച്ച കുട്ടിയുടെ വയറിനും ഹൃദയത്തിനും ശരീരത്തിെൻറ 20ഓളം ഇടങ്ങളിലും ഗുരുതര പരിക്കേറ്റിട്ടുെണ്ടന്ന് കഴിഞ്ഞ ദിവസം ന്യൂറോ വിഭാഗം മേധാവി ഡോ. ശ്രീകുമാര്‍ പറഞ്ഞിരുന്നു. എടുത്തെറിഞ്ഞതുകൂടാതെ കുട്ടിയെ ഭിത്തിയിൽ തലചേർത്ത് ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതിനെ തുടർന്നാണ് തലയോട്ടിക്ക് ഗുരുതര ക്ഷതമേറ്റതെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു.
സംഭവത്തിൽ മാതാവിനൊപ്പം താമസിക്കുന്ന യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നന്ദൻകോട് സ്വദേശി അരുൺ ആനന്ദാണ് അറസ്റ്റിലായത്. തെളിവെടുപ്പിന് ശേഷം അരുൺ അനന്ദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.