തോമസ് ചാണ്ടിയെ രക്ഷിക്കാൻ സർക്കാർ നീക്കം; അന്വേഷണ റിപ്പോർട്ട് അനുകൂലമാക്കാൻ ശ്രമം
text_fields
ആലപ്പുഴ: കൈയേറ്റ ആരോപണങ്ങൾ നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയെ രക്ഷിച്ചെടുക്കാൻ സർക്കാർ അവസാന ശ്രമത്തിൽ. കൈയേറ്റവുമായി ബന്ധപ്പെട്ട് കലക്ടർ നടത്തുന്ന അന്വേഷണത്തിൽ ഇടപ്പെട്ട് റിപ്പോർട്ട് അട്ടിമറിക്കാനാണ് നീക്കം. റവന്യൂ വകുപ്പിെൻറ അതൃപ്തി അവഗണിച്ചാണ് നീക്കം. രാഷ്ട്രീയ സമ്മർദം ഉപയോഗിച്ച് കലക്ടറെ സ്വാധീനിച്ച് റിപ്പോർട്ട് അനുകൂലമാക്കിയാൽ തൽക്കാലത്തേക്ക് മുഖം രക്ഷിക്കാമെന്നാണ് കണക്കുകൂട്ടൽ .
കൃത്യനിർവഹണത്തിൽ മികച്ച ട്രാക്ക് റെക്കോഡുള്ള കലക്ടർ സർക്കാർ നീക്കത്തിന് വഴങ്ങുമോ എേന്ന അറിയാനുള്ളൂ. അധികാരത്തിലെത്തി ഒന്നര വർഷത്തിനിടെ രണ്ടു മന്ത്രിമാർ രാജിെവച്ചത് പിണറായി സർക്കാറിെൻറ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിരുന്നു. മറ്റൊരു മന്ത്രി കൂടി ആരോപണ വിധേയനായി രാജിവെക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്ന് സി.പി.എം ആഗ്രഹിക്കുന്നു. പ്രാഥമിക തെളിവുകൾ തോമസ് ചാണ്ടിക്കെതിരായിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. തുടക്കത്തിലേ നിയമ സഭയിൽ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു.
പതിവ് പോലെ വി.എസ്. അച്യുതാനന്ദൻ തിരിച്ചടിച്ചു. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തോമസ് ചാണ്ടിയെ അനുകൂലിക്കാനൊരുക്കമല്ല. മാത്തൂർ ദേവസ്വം ഭൂമി സംബന്ധിച്ച് വസ്തു കൈമാറിയയാളെ അടക്കം വിളിച്ചുവരുത്തിയാണ് രേഖകളുടെ നിജസ്ഥിതി തോമസ് ചാണ്ടി ഉറപ്പുവരുത്തിയെന്ന് സൂചനയുണ്ട്. തോമസ് ചാണ്ടിയുടെ ഭൂമി ഇടപാട് സംബന്ധിച്ച രേഖകൾ പരിശോധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അവ പൊളിറ്റിക്കൽ സെക്രട്ടറി എം.വി. ജയരാജന് കൈമാറിയിരുന്നു. രേഖകൾ ആധികാരികമായി പരിശോധിച്ച് നിയമപഴുതുകൾ കണ്ടെത്തി മന്ത്രിക്ക് നിയമോപദേശം നൽകാനാണ് സാധ്യത. കലക്ടറുടെ റിപ്പോർട്ട് എതിരായാലും ഒരു മുഴം നീട്ടിഎറിഞ്ഞ് മന്ത്രിയെ രക്ഷിക്കാനുള്ള സാധ്യതകൾ കണ്ടെത്താനാണ് സർക്കാറിെൻറ പുതിയ ശ്രമം. അന്വേഷണം വഴിമാറിയോ എന്ന സംശയവും റവന്യൂ വകുപ്പിലുണ്ട്.
കലക്ടറുടെ പ്രാഥമിക റിപ്പോർട്ടിനുശേഷം സമഗ്ര അന്വേഷണത്തിന് സമിതിയെ വെക്കാനായിരുന്നു റവന്യൂ വകുപ്പിെൻറ നീക്കം. റിസോർട്ടുമായി ബന്ധപ്പെട്ട നെൽവയൽ പരിവർത്തനം നടത്തിയത് സംബന്ധിച്ച് ലേക് പാലസ് റിസോർട്ട് നടത്തുന്ന വാട്ടർ വേൾഡ് ടൂറിസം കമ്പനി ഡയറക്ടർ മാത്യു ജോസഫ് മാപ്പിളശ്ശേരിയിൽനിന്നും കലക്ടർ ടി.വി. അനുപമ ചൊവ്വാഴ്ച തെളിവെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.