മാത്തൂര്‍ ദേവസ്വം ഭൂമി തോമസ് ചാണ്ടി സ്വന്തമാക്കിയത് വ്യാജരേഖ ചമച്ചെന്ന്
text_fieldsകുട്ടനാട്: മാത്തൂര്‍ ദേവസ്വത്തിെൻറ 34 ഏക്കര്‍ ഭൂമി സ്വന്തമാക്കാൻ മന്ത്രി തോമസ് ചാണ്ടിയും ബന്ധുക്കളും വ്യാജരേഖ ചമച്ചെന്ന ആക്ഷേപത്തിന് ബലമേറുന്നു. തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ. തോമസിന് ഭൂമി കൈമാറിയെന്ന് പറയുന്ന കുടുംബത്തിലെ അംഗം തന്നെയാണ് ഇങ്ങനെയൊരു വസ്തു കൈമാറ്റത്തെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിട്ടുള്ളത്.
തീറാധാരത്തിലെ ഒപ്പുകള്‍ വ്യാജമാണെന്നും ഭൂമി പതിച്ചുകിട്ടാന്‍ എവിടെയും അപേക്ഷ നല്‍കിയിട്ടില്ലെന്നുമാണ് കുടുംബാംഗമായ സിജോ ആൻറണി പറയുന്നത്. 1998 വരെ കരമടച്ചിരുന്ന മാത്തൂര്‍ ദേവസ്വത്തിെൻറ ഭൂമി ലളിതമ്മ കുട്ടനാട് തഹസില്‍ദാറായിരുന്ന സമയത്താണ് ക്ഷേത്രത്തിെൻറ തണ്ടപ്പേരില്‍നിന്ന് ഉടമസ്ഥാവകാശം മാറ്റി കൃഷ്ണയ്യര്‍ എന്നയാളുടെ മൂന്ന് മക്കളുടെ പേരില്‍ 34.68 ഏക്കര്‍ ഒറ്റ പട്ടയമായി നൽകിയത്. അതേവര്‍ഷം െസപ്റ്റംബര്‍ രണ്ടിന് പോള്‍ ഫ്രാന്‍സിസ് എന്നയാള്‍ അഞ്ച് എൻ.ആർ.െഎക്കാരുടെ പേരില്‍ നികുതി ഒടുക്കി.
ഒരാഴ്ചക്കുശേഷം ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ച് കിട്ടാൻ ആലപ്പുഴ ലാൻഡ് ൈട്രബ്യൂണലില്‍ അപേക്ഷയും നൽകി. ഇങ്ങനെയുള്ള അഞ്ച് അപേക്ഷകരില്‍ ഒരാളായിരുന്നു തോമസ് ചാണ്ടിയുടെ അയൽവാസികൂടിയായ സിജോ ആൻറണിയുടെ കുടുംബം. അങ്ങനെ സമർപ്പിച്ച അപേക്ഷയില്‍ സിജോ ആൻറണി അടക്കം കുടുംബത്തിലെ ആറുപേര്‍ രേഖകള്‍ പ്രകാരം മാത്തൂര്‍ ഭൂമിയുടെ അവകാശികളായിരുന്നു. സിജോ ആൻറണിയുടെയും മാതാവിെൻറയും മറ്റ് മൂന്ന് സഹോദരങ്ങളുടെയും പേരും വിലാസവും കൃത്യമായിരുന്നു.
അതേസമയം, മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ. തോമസിന് മാത്തൂര്‍ ദേവസ്വത്തിെൻറ ഭൂമി കൈമാറിയ തീറാധാരത്തിൽ ഒപ്പിട്ടവർ ശാന്തമ്മ ആൻറണിയും സിജോ ആൻറണിയും അടക്കം നാലുപേരാണ്. വര്‍ഷങ്ങളായി നാട്ടിലില്ലാതിരുന്ന സിജോ ആൻറണി ഇത്തരമൊരു ഭൂമി ഇടപാടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും തീറാധാരത്തിലെ ഒപ്പ് തങ്ങളുടേതല്ലെന്നും ഉറപ്പിച്ച് പറയുന്നു.
കുടുംബമറിയാതെ വ്യാജമായി ഉണ്ടാക്കിയ തീറാധാരമാണ് തോമസ് കെ. തോമസിന് കൈമാറിയതെന്നാണ് ഇതിലൂടെ തെളിയുന്നത്.
തങ്ങളുടെ അപേക്ഷയില്ലാതെ ഒരു അഭിഭാഷകന് ചേര്‍ത്തല ലാൻഡ് ൈട്രബ്യൂണലില്‍ ഹാജരായി ഉടമസ്ഥാവകാശം തിരിച്ചുകിട്ടാന്‍ വാദിക്കുന്ന വിവരവും ഇവരെ ആശ്ചര്യപ്പെടുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.