തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ ഇന്ന്
text_fieldsതിരുവനന്തപുരം: എൻ.സി.പിയുടെ പുതിയ മന്ത്രിയായി തോമസ് ചാണ്ടി ഇന്ന് സ്ഥാനമേൽക്കും. വൈകീട്ട് നാലിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് പി. സദാശിവത്തിെൻറ മുന്നിലാണ് സത്യപ്രതിജ്ഞ. അശ്ലീലച്ചുവയുള്ള ഫോൺ സംഭാഷണ വിവാദത്തിൽ എ.കെ. ശശീന്ദ്രൻ രാജിവെച്ച ഒഴിവിലാണ് കുട്ടനാട് എം.എൽ.എയായ തോമസ് ചാണ്ടി മന്ത്രിയാവുന്നത്.
ഇത് സംബന്ധിച്ച എൻ.സി.പി സംസ്ഥാന നേതൃത്വത്തിെൻറ ആവശ്യത്തിന് മുഖ്യമന്ത്രിയും എൽ.ഡി.എഫും വെള്ളിയാഴ്ച അംഗീകാരം നൽകി. ശശീന്ദ്രൻ വഹിച്ചിരുന്ന റോഡ് ഗതാഗതം, മോേട്ടാർ വാഹനം, ജല ഗതാഗതം എന്നീ വകുപ്പുകൾ തന്നെയാവും ചാണ്ടിക്ക്. ശശീന്ദ്രൻ താമസിച്ച കാവേരി തന്നെയാവും ഒൗദ്യോഗിക വസതി .
തോമസ് ചാണ്ടിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ശശീന്ദ്രൻ പ്രതികരിച്ചു. ജുഡീഷ്യൽ അന്വേഷണത്തിൽ ശശീന്ദ്രന് ക്ലീൻ ചിറ്റ് ലഭിക്കുകയും അദ്ദേഹത്തിന് താൽപര്യവുമുണ്ടങ്കിൽ മന്ത്രിസ്ഥാനം ഒഴിഞ്ഞു കൊടുക്കുമെന്ന് തോമസ് ചാണ്ടിയും പറഞ്ഞു.
പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ വൈകിക്കാൻ താൽപര്യമില്ലെന്ന് എൻ.സി.പി നേതൃത്വം അറിയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച അടിയന്തര എൽ.ഡി.എഫ് യോഗം ചേരുകയായിരുന്നു. രാവിലെ സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയൻ ക്ലിഫ് ഹൗസിലെത്തി തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യെപ്പട്ടുള്ള എൻ.സി.പിയുടെ കത്ത് മുഖ്യമന്ത്രി പിണറായി വിജയന് ൈകമാറി. തുടർന്ന് എ.കെ.ജി സെൻററിലെത്തി കൺവീനർ വൈക്കം വിശ്വനും കത്ത് നൽകി. തോമസ് ചാണ്ടിയും എൽ.ഡി.എഫ് യോഗത്തിൽ സംബന്ധിച്ചു.
യോഗം െഎകകണ്ഠ്യേന തോമസ് ചാണ്ടിയുടെ പേര് അംഗീകരിച്ചു. രാവിലെ തോമസ് ചാണ്ടി മുഖ്യമന്ത്രിയെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെനയും സന്ദർശിച്ചിരുന്നു. ചൊവ്വാഴ്ച ചേർന്ന എൻ.സി.പി സംസ്ഥാന നേതൃയോഗമാണ് തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തേക്ക് നിർേദശിക്കാൻ തീരുമാനിച്ചത്.
ബുധനാഴ്ച ദേശീയ നേതൃത്വം ഇതിന് അംഗീകാരവും നൽകി.
എ.കെ. ശശീന്ദ്രനെതിരായ വാർത്ത തയാറാക്കിയതിൽ തെറ്റ് പറ്റിെയന്ന് സമ്മതിച്ച് മംഗളം ചാനൽ സി.ഇ.ഒ കഴിഞ്ഞ ദിവസം മാപ്പുപറഞ്ഞിരുന്നു. എന്നാൽ ഫോൺവിളി വിവാദം അന്വേഷിക്കാൻ പി.എസ്. ആൻറണിയെ കമീഷനായി നിയോഗിച്ച സർക്കാർ പിന്നാലെ ഇത് സംബന്ധിച്ചുള്ള വിവിധ കേസുകൾ അന്വേഷിക്കാൻ പൊലീസിെൻറ പ്രത്യേക അന്വേഷണ സംഘത്തെയും രൂപവത്കരിച്ചു. ചാനൽ സി.ഇ.ഒ അടക്കം ഒൻപത് പേർക്കെതിരെ സംഘം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.