മന്ത്രിക്കെതിരെ ആദ്യം മടിച്ചു മടിച്ച് സർക്കാർ; പിന്നെ കോടതിക്കൊപ്പം
text_fieldsകൊച്ചി: സർക്കാറിനെ എതിർകക്ഷിയാക്കി ഒരു മന്ത്രിതന്നെ നൽകിയ ഹരജി പരിഗണിക്കുേമ്പാൾ സർക്കാറിെൻറ നിലപാടറിയാൻ കോടതിയും ആകാംക്ഷയോടെ കാത്തു.
മന്ത്രിക്ക് വേണ്ടി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ വാദം തുടങ്ങിയെങ്കിലും സർക്കാറിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി ആദ്യമൊന്നും ശരിയായ നിലപാടറിയിച്ചില്ല. പകരം, മന്ത്രിക്കെതിരായ പരാമർശങ്ങളൊന്നും കലക്ടറുടെ റിപ്പോർട്ടിലില്ലെന്ന വാദമാണ് ഉന്നയിച്ചത്. ഹരജിയെ സര്‍ക്കാര്‍ വേണ്ടവിധം എതിര്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് ഇൗ ഘട്ടത്തിൽ കോടതി ചോദിച്ചു. തോമസ് ചാണ്ടി മന്ത്രിയാവുന്നതിന് മുമ്പുള്ള സംഭവത്തിലാണ് നടപടിയെന്നും അതിനാല്‍ ഈ ആരോപണത്തില്‍ അദ്ദേഹത്തെ വ്യക്തിയായി കണ്ടാല്‍ മതിയാവുമെന്നും സര്‍ക്കാര്‍ അഭിഭാഷകന് മറുപടി നൽകി. എന്തിനാണ് തോമസ് ചാണ്ടിയെ ന്യായീകരിക്കുന്നതെന്നായി കോടതി. നിയമലംഘനമുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്ന് വാദത്തിനിെട സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞു. ആരോപണവിധേയമായ ഭൂമി ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുന്നതാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.
ഹരജിക്കെതിരെ സര്‍ക്കാര്‍ മതിയായ വാദങ്ങളുന്നയിക്കാത്തത് അദ്ഭുതകരമാണെന്ന് കോടതി പറഞ്ഞു. സർക്കാറിനെതിരെ ഒരു മന്ത്രിതന്നെ ഹരജി നൽകിയത് ശരിയായ നടപടിയാണോയെന്ന് സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കണം. ഒരു മണിക്കൂറായി തങ്ങള്‍ സര്‍ക്കാര്‍ പക്ഷത്തുനിന്ന്് വാദിച്ചിട്ടും സര്‍ക്കാര്‍ അഭിഭാഷകന് പിന്തുണക്കുന്നിെല്ലന്നും കോടതി പറഞ്ഞു. കോടതിയുടെ നിരന്തരമായ ചോദ്യത്തിനൊടുവിലാണ് മന്ത്രിയുടെ നടപടിയിൽ അപാകതയുണ്ടെന്ന് സർക്കാർ അഭിഭാഷകൻ സമ്മതിച്ചത്. ഇതിനുശേഷം ഒരു ഘട്ടത്തിലും മന്ത്രിയെ പൂർണമായി പിന്തുണക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.