ഭൂമി അളന്ന് തിട്ടപ്പെടുത്താൻ തോമസ് ചാണ്ടിയുടെ കമ്പനി ഹൈകോടതിയിൽ
text_fieldsകൊച്ചി: ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തി അടയാളപ്പെടുത്തി നൽകണമെന്നാവശ്യപ്പെട്ട് മുൻമന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ഹൈകോടതിയിൽ.
കുട്ടനാട്ടിലെ മാർത്താണ്ഡം കായലിലുള്ള തങ്ങളുടെ ഭൂമി അളന്നു തിരിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ േകാടതി സർക്കാറിെൻറ വിശദീകരണം തേടി. മൺസൂൺ തുടങ്ങുന്നതോടെ മണ്ണ് ഒഴുകി ഭൂമിയിലേക്ക് എത്താനുള്ള സാധ്യത മുൻനിർത്തി മഴക്കാലത്തിന് മുമ്പ് നടപടികൾ പൂർത്തിയാക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച തർക്കങ്ങൾ നേരത്തേ ഹൈകോടതി പരിഗണിച്ചപ്പോൾ കായൽനിലം അളന്ന് തിട്ടപ്പെടുത്താനും കൈയേറ്റം കണ്ടെത്താനും കൃഷിക്കുവേണ്ടി വെള്ളം വറ്റിക്കുമ്പോൾ മാത്രമേ കഴിയൂവെന്ന് ആലപ്പുഴ ജില്ല കലക്ടർ വ്യക്തമാക്കിയിരുന്നു.
ഇൗ സാഹചര്യത്തിൽ മൺസൂണിന് മുമ്പ് അളന്നുതിരിച്ച് അതിർത്തി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് സർവേ വിഭാഗത്തിന് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.