Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ് ചാണ്ടിയുടെ...

തോമസ് ചാണ്ടിയുടെ കമ്പനി നിലം നികത്തിയെന്ന്​ കലക്​ടർ ഹൈകോടതിയിൽ

text_fields
bookmark_border
തോമസ് ചാണ്ടിയുടെ കമ്പനി നിലം നികത്തിയെന്ന്​ കലക്​ടർ ഹൈകോടതിയിൽ
cancel

 കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടർ  വേള്‍ഡ് ടൂറിസം കമ്പനിക്ക്​ കീഴിലെ ‘ലേക്​ പാലസ് റിസോര്‍ട്ട്​’ നിലം നികത്തിയതായി ആലപ്പുഴ കലക്ടര്‍ ഹൈകോടതിയിൽ. എന്നാൽ, നിലം നികത്തിയിട്ടില്ലെന്നും ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകാൻ കലക്​ടർ തയാറാകുന്നില്ലെന്നും കമ്പനിയും വ്യക്തമാക്കി. നിലംനികത്തിയതുമായി ബന്ധപ്പെട്ട്​ നൽകിയ നോട്ടീസിന്​ കലക്​ടർക്ക്​ മറുപടിയും ആക്ഷേപങ്ങളും അറിയിക്കാൻ, കമ്പനിക്ക്​ പത്ത്​ ദിവസം അനുവദിച്ച്​ കോടതിയും ഉത്തരവായി. 

നോട്ടീസ്​ നൽകിയ സാഹചര്യത്തിൽ ഇൗമാസം എട്ടിന് നടക്കേണ്ടിയിരുന്ന ഹിയറിങ് 15ലേക്ക് മാറ്റി നൽകിയ കോടതി ഹരജി തീർപ്പാക്കി. നിലം നികത്തിയെന്ന്​ കണ്ടെത്തിയതി​​​െൻറ ആധികാരിക രേഖകൾ ലഭ്യമാക്കാത്ത സാഹചര്യത്തിൽ​ നടപടികൾ നിർത്തി​െവക്കണമെന്നാവശ്യപ്പെട്ട്​ വാട്ടർ വേൾഡ് ടൂറിസം കമ്പനിയും മാനേജിങ്​ ഡയറക്ടർ മാത്യു ജോസഫും നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

നിലം നികത്തിയിട്ടില്ലെന്നും കൈയേറ്റമുണ്ടെങ്കിൽത്തന്നെ അത് ഏതു ഭൂമിയിലാണെന്ന്​ വ്യക്തമാക്കാന്‍ കലക്ടര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ഭൗതിക പരിശോധനപോലും നടത്തിയിട്ടില്ലെന്നും കമ്പനി കോടതിയെ അറിയിച്ചു. ലീലാമ്മ ഈശോയുടെ ഭൂമിയാണ് ആരോപണ വിധേയമായിരിക്കുന്നതെന്നും നോട്ടീസ് നല്‍കിയിരിക്കുന്നത്​ കമ്പനിക്കാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാൽ, നിലം നികത്തിയിട്ടുണ്ടെന്നും ഹിയറിങ്ങിൽ കമ്പനി പങ്കെടുത്തിട്ടുണ്ടെന്നും കലക്ടര്‍ കോടതിയിൽ വ്യക്തമാക്കി.

കമ്പനിക്ക് സർ​േവയുമായി ബന്ധപ്പെട്ട എല്ലാ രേഖയും നല്‍കിയിട്ടുള്ളതായും കലക്​ടർ അറിയിച്ചു. തുടർന്നാണ്​ നോട്ടീസിനും റിമോട്ട് സെന്‍സിങ് അതോറിറ്റിയുടെ റിപ്പോർട്ടിനും എതിരെയുള്ള ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്പനിക്ക് കോടതി സമയം അനുവദിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encroachmentkerala newsthomas chandymalayalam newsLake Palace
News Summary - Thomas Chandy Encroachment Govt Supports Anupama's View-Kerala News
Next Story