രാജിക്ക് പ്രേരിപ്പിച്ചത് ഹൈകോടതി പരാമർശമെന്ന് തോമസ് ചാണ്ടി
text_fieldsതിരുവനന്തപുരം: കഴിഞ്ഞദിവസം ഹൈകോടതിയിൽനിന്നുണ്ടായ അപ്രതീക്ഷിത പരാമർശങ്ങളാണ് രാജിെവക്കാൻ പ്രേരിപ്പിച്ചതെന്ന് തോമസ് ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയ രാജിക്കത്തിലാണ് തോമസ്ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഇൗ പരാമർശങ്ങൾ നീക്കിക്കിട്ടാൻ സുപ്രീംകോടതിയെ സമീപിക്കും. സുപ്രീംകോടതി മുമ്പാകെ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരാൻ കഴിയുമെന്നാണ് വിശ്വാസമെന്നും കത്തിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിക്ക് അറിവുള്ളതുപോലെ ഒരു തെറ്റും ചെയ്യാതെ മന്ത്രിസഭയിൽനിന്ന് രാജിെവക്കേണ്ട സാഹചര്യമുണ്ടായതിൽ ഖേദമുണ്ട്. ചില മാധ്യമങ്ങൾ തുടങ്ങിെവച്ചതും മറ്റു ചില മാധ്യമങ്ങൾ ഏറ്റുപിടിച്ചതും ഒരു ശതമാനം പോലും സത്യമില്ലാത്തതുമായ കായൽ കൈയേറ്റമെന്ന വ്യാജപ്രചാരണമാണ് തനിക്കെതിരെ ഉണ്ടായത്. അന്വേഷണത്തിൽ ഇവക്ക് ഒരടിസ്ഥാനവുമില്ലെന്ന് തെളിഞ്ഞിരിക്കുന്ന കാര്യം മുഖ്യമന്ത്രിക്കും അറിയാമല്ലോയെന്ന് ചാണ്ടി കത്തിൽ ചോദിക്കുന്നു.
പക്ഷേ, പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിലുണ്ടായ സംശയങ്ങളുടെ പശ്ചാത്തലത്തിൽ നല്ലനിലയിൽ ഭരണം നടത്തിക്കൊണ്ടുപോകുന്ന എൽ.ഡി.എഫ് സർക്കാറിെൻറ പ്രതിച്ഛായക്ക് കോട്ടം വരാതിരിക്കാനാണ് എൻ.സി.പി കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച് രാജി തീരുമാനമെടുത്തതെന്നും തോമസ് ചാണ്ടി രാജിക്കത്തിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.