തോമസ് ചാണ്ടി: എൽ.ഡി.എഫിൽ അസ്വാരസ്യം
text_fieldsതിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി വിഷയത്തിൽ എൽ.ഡി.എഫിലും തർക്കം മുറുകുന്നു. തോമസ് ചാണ്ടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിലപാടിൽ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.െഎ നിലകൊള്ളുേമ്പാൾ വിഷയത്തിൽ കൂടുതൽ പരിശോധന വേണമെന്നും നിയമോപദേശം തേടിയതിൽ തെറ്റില്ലെന്നുമുള്ള നിലപാടിലാണ് സി.പി.എം. പ്രതിപക്ഷവും ചില മാധ്യമങ്ങളും തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് മുറവിളി കൂട്ടുേമ്പാഴും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുകയാണ്.
കായല്‍ കൈയേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ എൽ.ഡി.എഫ് സംരക്ഷിക്കില്ലെന്ന സൂചനയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നൽകുന്നത്. കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെങ്കില്‍ അതനുസരിച്ചുള്ള നടപടിയും സ്വീകരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിയമം തോമസ് ചാണ്ടിക്കും കാനം രാജേന്ദ്രനുമടക്കം എല്ലാവര്ക്കും ഒരുപോലെയാണ്.
എൽ.ഡി.എഫ് നയങ്ങള്‍ക്ക് വിരുദ്ധമായി ആര് മുന്നോട്ടുപോയാലും സന്ധി ചെയ്യില്ലെന്ന നിലപാടിലാണ് കാനം. വിഷയം പാർട്ടിക്കുള്ളിൽ സജീവചർച്ചയായിട്ടില്ലെങ്കിലും കർശന നടപടിയുമായി മുന്നോട്ട് പോകാനാണ് മന്ത്രി ഇ. ചന്ദ്രശേഖരന് സി.പി.െഎ നേതൃത്വം നൽകിയിട്ടുള്ള നിർദേശം. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാട് തുടരുകയാണ്. ജില്ല കലക്ടറുടെ റിപ്പോർട്ടിൽ സർക്കാർ നിയമോപദേശം തേടിയതിനെ പിന്തുണക്കുകയാണ് കോടിയേരി. തോമസ് ചാണ്ടി വിഷയത്തിൽ ഉടൻ സർക്കാർ നടപടികളുണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
തോമസ് ചാണ്ടിക്കെതിരായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലും തുടർനടപടികൾ വൈകുമെന്നാണറിയുന്നത്. നിയമോപേദശത്തിനുശേഷം തുടർനടപടികൾ കൈക്കൊണ്ടാൽ മതിയെന്നാണ് വിജിലൻസ് തീരുമാനം.
തോമസ് ചാണ്ടി വിഷയത്തിൽ നേരത്തേ തന്നെ സി.പി.െഎ അന്വേഷണമാവശ്യപ്പെട്ട് എൽ.ഡി.എഫ് നേതൃത്വത്തിന് കത്ത് നൽകിയിരുന്നതാണ്. ജില്ല കലക്ടറുടെ റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രി തന്നെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെടുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടാകാത്തതിൽ സി.പി.െഎക്കും റവന്യൂമന്ത്രിക്കും അതൃപ്തിയുണ്ട്. കോടിയേരിയുടെ യാത്രയിലുണ്ടായ ‘കാർ വിവാദ’ത്തിലും സി.പി.െഎ ഉൾപ്പെടെ ഘടകകക്ഷികൾക്ക് അസംതൃപ്തിയുണ്ട്. ഇൗ വിഷയത്തിൽ മുഖ്യമന്ത്രിയും ഒന്നും പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.