ഉദ്യോഗസ്ഥർക്കെതിരെ നടപടി: നഗരസഭ ജീവനക്കാർ ഇന്ന് പണിമുടക്കും
text_fieldsആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിലെ ഫയലുകൾ കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ വെള്ളിയാഴ്ച പണിമുടക്കുമെന്ന് കേരള മുനിസിപ്പൽ കോർപറേഷൻ സർവിസ് യൂനിയൻ പ്രതിനിധികൾ പറഞ്ഞു. 1999 - 2004 കാലയളവിലെ ഫയലുകളാണ് കാണാതായതായി നഗരസഭ പറയുന്നത്.
എന്നാൽ, നടപടിക്ക് വിധേയരായ ജീവനക്കാർ 2014ലാണ് എൻജിനീയറിങ് വിഭാഗത്തിൽ നിയമിതരായത്. ഈ ഫയലുകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് അവർ രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ഫയൽ കൈകാര്യം ചെയ്തവരുടെ വിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടിട്ടും അധികാരികൾ നൽകാത്തതിൽ ദുരൂഹതയുണ്ട്. സസ്പെൻഷൻ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം നടത്താനാണ് യൂനിയൻ തീരുമാനം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.