രാജി രണ്ട് വർഷം കഴിഞ്ഞുണ്ടാകുമെന്ന് തോമസ് ചാണ്ടി
text_fieldsതിരുവനന്തപുരം: കായൽ കൈയേറ്റ ആരോപണവുമായി ബന്ധപ്പെട്ട് രാജിവെക്കില്ലെന്ന സൂചന നൽകി ഗതാഗത മന്ത്രി തോമസ് ചാണ്ടി. ഉടൻ രാജിവെക്കുമേയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് രണ്ട് കൊല്ലം കഴിയുേമ്പാൾ രാജിയുണ്ടാകുമെന്ന് പരിഹാസ രൂപത്തിൽ തോമസ് ചാണ്ടി മറുപടി നൽകി. രാജി വിഷയം ചർച്ച ചെയ്യുന്നതിനായി നിർണായക എൽ.ഡി.എഫ് യോഗം ഞായറാഴ്ച നടക്കാനിരിക്കെയാണ് നിലപാട് വ്യക്തമാക്കി തോമസ് ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്.
കായൽ കൈയേറ്റ വിഷയത്തിൽ തോമസ് ചാണ്ടിയെ ഇനി പിന്തുണക്കേണ്ടെന്ന നിലപാടിലേക്ക് സി.പി.എമ്മും സി.പി.െഎയും നേരത്തെ എത്തിയിരുന്നു. ഞായറാഴ്ച നടക്കുന്ന എൽ.ഡി.എഫ് യോഗം തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് നിർണായക തീരുമാനമെടുക്കുമെന്നാണ് ഇരുപാർട്ടികളും അറിയിച്ചിരിക്കുന്നത്.
കേസ് സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശം പുറത്ത് വന്നതോടെയാണ് തോമസ് ചാണ്ടിക്ക് മുന്നണിയിൽ നിന്നുളള പിന്തുണ കുറഞ്ഞത്. കളക്ടറുടെ റിപ്പോർട്ടിന് നിയമപരമായ സാധുതയുണ്ടെന്ന് എ.ജി നിയമോപദേശം നൽകിയെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.