തോമസ് ചാണ്ടി ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്ന് വിജിലൻസ് റിപ്പോർട്ട്
text_fieldsകോട്ടയം: വയൽ നികത്തി റിസോർട്ടിലേക്ക് റോഡ് നിർമിച്ചതിൽ മുൻ മന്ത്രി തോമസ് ചാണ്ടി ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്ന് വിജിലൻസ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട്. രണ്ട് മുന്‍ ജില്ല കലക്ടര്‍മാരും മുന്‍ എ.ഡി.എമ്മും അടക്കം 13 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാമർശം. ആലപ്പുഴ മുൻ ജില്ല കലക്ടർമാരായ പി. വേണുഗോപാൽ, സൗരഭ് ജയിൻ, മുൻ എ.ഡി.എം കെ.പി. തമ്പി, ഉദ്യോഗസ്ഥരായ ഖാലിദ്, സനിൽകുമാർ, കെ.ഇ. വിനോദ്കുമാർ, ദിനേഷൻ, സുഹാസിനി, ജി.ആർ. സീന, ജോസ് മാത്യു, സി.ഒ. സാറാമ്മ, കെ. ബാബുമോൻ, ലിജിമോൾ കെ. ജോയ് എന്നിവരാണ് ഇൗ ഉദ്യോഗസ്ഥർ.
അനുമതിയില്ലാതെ നിലംനികത്തുക വഴി നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ലംഘിച്ചു, റോഡ് നിര്‍മാണത്തിനായി തോമസ് ചാണ്ടി ശിപാര്‍ശ ചെയ്ത സ്ഥലത്ത് ഭൂമിയില്ലാത്ത ആലപ്പുഴ ലേക്പാലസ് റിസോര്‍ട്ട് ജീവനക്കാരനെ ഗുണഭോക്താവായി ചിത്രീകരിച്ചു, 2011 മുതൽ 2017 വരെയുള്ള കാലയളവിൽ സർക്കാർ ഉദ്യോഗസ്ഥർ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തു, ക്രിമിനൽ ഗൂഢാലോചനയിൽ പങ്കാളിയായി തുടങ്ങിയ കുറ്റപ്പെടുത്തലുകളുമുണ്ട്. വാട്ടർ വേൾഡ് ടൂറിസം കമ്പനിയുമായും ഡയറക്ടർമാരുമായും കൂട്ടുചേർന്നാണ് ഉദ്യോഗസ്ഥർ ക്രിമിനൽ ഗൂഢാലോചന നടത്തിയത്, ആലപ്പുഴ-വലിയകുളം സീറോ ജെട്ടി റോഡ് നിർമാണം ലേക് പാലസ് റിസോർട്ടുവരെ മാത്രം നടത്തിയതിൽ ഫണ്ട് തിരിമറിയും ക്രിമിനൽകുറ്റവും നടന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
േതാമസ് ചാണ്ടി എം.എൽ.എ ആയിരിക്കുേമ്പാൾ അദ്ദേഹത്തിെൻറയും കുടുംബാംഗത്തിെൻറയും പേരിലാണ് കമ്പനിയുടെ ഒാഹരികൾ കൂടുതലുമുള്ളത്. ഇൗ കമ്പനിയാണ് നീർത്തട-തണ്ണീർത്തട നിയമം ലംഘിച്ച് പാടശേഖരം മണ്ണിട്ട് നികത്തിയത്. അതിനാൽ, നെല്‍വയൽ-തണ്ണീര്‍ത്തട സംരക്ഷണ നിയമലംഘനം, ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥ, ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ ചില വകുപ്പുകൾ എന്നിവ ചുമത്തി േതാമസ് ചാണ്ടിക്കെതിരെ കേസെടുക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. വിജിലൻസ് എസ്.പി എം. ജോൺസൺ ജോസഫാണ് കോട്ടയം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.