അന്വേഷണ ഉത്തരവിനെചൊല്ലി വിവാദം; പരാതിയുമായി തോമസ് ചാണ്ടി
text_fieldsതിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ കായൽ ൈകേയറ്റം സംബന്ധിച്ച് അന്വേഷിക്കാൻ ആലപ്പുഴ കലക്ടർക്ക് റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കത്ത് നൽകിയതിനെച്ചൊല്ലിയും വിവാദം. അന്വേഷണമാവശ്യപ്പെട്ട് കത്ത് നൽകിയ പ്രൈവറ്റ് െസക്രട്ടറിയുടെ പേരടക്കം ബുധനാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയിൽ തോമസ് ചാണ്ടി മുഖ്യമന്ത്രിക്ക് രേഖാമൂലം ചൂണ്ടിക്കാട്ടിയെന്നാണ് വിവരം.
ഒരു മന്ത്രി ഉൾപ്പെട്ട പരാതിയിൽ മറ്റൊരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തീരുമാനം എടുത്ത നടപടി തെറ്റാണെന്നും ഇത്തരമൊരു പരാതി ബന്ധപ്പെട്ട മന്ത്രി മുഖ്യമന്ത്രിക്ക് സമർപ്പിച്ചായിരുന്നു നടപടി സ്വീകരിക്കേണ്ടിയിരുന്നതെന്നുമായിരുന്നു കൂടിക്കാഴ്ചയിൽ ചാണ്ടിയുടെ വാദം. റവന്യൂ മന്ത്രിയുടെ ഒാഫിസിൽനിന്നുണ്ടായ നടപടിപ്പിശകാണ് ശരിക്കും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന ആക്ഷേപം ഉയരാൻ ഇടയാക്കിയതെന്നും ചാണ്ടി കൂടിക്കാഴ്ചയിൽ സ്ഥാപിക്കാൻ ശ്രമിച്ചു. 2017 ആഗസ്റ്റ് 22ന് റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആലപ്പുഴ കലക്ടർക്ക് കത്ത് നൽകിയത് ഭരണനിർവഹണച്ചട്ടങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രിയോട് വ്യക്തമാക്കി.
നിയമസഭയിൽ നൽകിയ മറുപടിയും ചാനലിൽ വന്ന വാർത്തകളും സംബന്ധിച്ചാണ് അന്വേഷിക്കാൻ ആവശ്യപ്പെട്ടത് എന്നതിനാൽ തന്നെ താൻകൂടി ഉൾപ്പെട്ട വിഷയത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് റവന്യൂ മന്ത്രിക്കും പ്രൈവറ്റ് സെക്രട്ടറിക്കും ഉത്തമബോധ്യമുണ്ടായിരുന്നു. മന്ത്രിസഭ തീരുമാനത്തിെൻറ അടിസ്ഥാനത്തിലല്ല കലക്ടറോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടേതൊഴികെ മറ്റൊരു പരാതിയും കലക്ടർക്ക് ലഭിച്ചതായി വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലില്ലെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.
തോമസ് ചാണ്ടി നോൺ എക്സിക്യൂട്ടിവ് ഡയറക്ടറായ വാട്ടർവേൾഡ് ടൂറിസം കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക് പാലസ് റിസോർട്ടിനായും മാർത്താണ്ഡം കായലിലെ പുതിയ പദ്ധതിക്കായും ൈകേയറ്റങ്ങൾ നടത്തിയെന്നും ഭൂമി നികത്തിയതിൽ നിയമലംഘനമുണ്ടെന്നുമുള്ള കലക്ടർ ടി.വി. അനുപമയുടെ റിപ്പോർട്ടാണ് തോമസ് ചാണ്ടിയുടെ കസേര തെറിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.