Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുപ്രീംകോടതി ബെഞ്ച്​...

സുപ്രീംകോടതി ബെഞ്ച്​ മാറ്റാൻ  തോമസ്​ ചാണ്ടിയുടെ അഭിഭാഷക​െൻറ കത്ത്​

text_fields
bookmark_border
സുപ്രീംകോടതി ബെഞ്ച്​ മാറ്റാൻ  തോമസ്​ ചാണ്ടിയുടെ അഭിഭാഷക​െൻറ കത്ത്​
cancel
ന്യൂ​ഡ​ൽ​ഹി: മ​ന്ത്രി​സ്ഥാ​നം രാ​ജി​വെ​ക്കേ​ണ്ടി വ​ന്ന എ​ൻ.​സി.​പി നേ​താ​വ്​ തോ​മ​സ്​ ചാ​ണ്ടി​യു​ടെ കേ​സ്​ പ​രി​ഗ​ണി​ക്കു​ന്ന ബെ​ഞ്ച്​ മാ​റ്റ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ അ​ഭി​ഭാ​ഷ​ക​ൻ സ​മ​ർ​പ്പി​ച്ച ക​ത്ത്​ വി​വാ​ദ​മാ​യി. സു​പ്രീം​കോ​ട​തി​യി​ലെ ഒ​രു ജ​ഡ്​​ജി​ മു​മ്പാ​കെ തോ​മ​സ്​ ചാ​ണ്ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വി​വേ​ക്​ ഠാ​ങ്ക​ക്ക്​ വ്യ​ക്​​തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഹാ​ജ​രാ​കാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന്​ കാ​ണി​ച്ച്​ സ​മ​ർ​പ്പി​ച്ച ക​ത്താ​ണ്​ വി​വാ​ദ​മാ​യ​ത്. വി​വാ​ദ​ത്തി​നി​ട​യി​ൽ തോ​മ​സ്​ ചാ​ണ്ടി​യു​ടെ കേ​സ്​ കേ​ൾ​ക്കു​ന്ന​തി​ൽ​നി​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ൽ​നി​ന്ന്​ ജ​സ്​​റ്റി​സ്​ എ.​എം ഖ​ൻ​വി​ൽ​ക​ർ പി​ന്മാ​റി.

ജ​സ്​​റ്റി​സു​മാ​രാ​യ ആ​ർ.​​കെ. അ​ഗ​ർ​വാ​ളും അ​ഭ​യ്​ മ​നോ​ഹ​ർ സ​പ്രെ​യു​മ​ട​ങ്ങു​ന്ന ബെ​ഞ്ച്​ ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ തോ​മ​സ്​ ചാ​ണ്ടി ന​ൽ​കി​യ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി നേ​ര​ത്തെ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്ന​ത്. ഇ​തി​ന്​ ശേ​ഷ​മാ​ണ്​ ജ​സ്​​റ്റി​സ്​ അ​ഭ​യ്​ കു​മാ​ർ സ​പ്രെ ഭാ​ഗ​മാ​യ ബെ​ഞ്ചി​ന്​ മു​മ്പാ​കെ ഹാ​ജ​രാ​കാ​ൻ അ​ഡ്വ. വി​വേ​ക്​ ഠാ​ങ്ക​ക്ക്​ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ൽ ബെ​ഞ്ച്​ മാ​റ്റി​ത്ത​ര​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​​െൻറ അ​ഡ്വ​ക്ക​റ്റ്​ ഒാ​ൺ റെ​ക്കോ​ഡ്​  സു​​പ്രീം​കോ​ട​തി ര​ജി​സ്​​ട്രാ​ർ​ക്ക്​ ക​ത്ത്​ ന​ൽ​കി​യ​ത്. ബെ​ഞ്ച്​ മാ​റി​യി​ല്ലെ​ങ്കി​ൽ ഹൈ​കോ​ട​തി​യി​ലും ത​​െൻറ കേ​സ്​ ന​ട​ത്തി​യ യോ​ഗ്യ​നാ​യ ഒ​രു അ​ഭി​ഭാ​ഷ​ക​​​െൻറ സേ​വ​നം ന​ഷ്​​ട​പ്പെ​ടു​മെ​ന്ന്​ എ.​ഒ.​ആ​ർ ക​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. ഇ​തി​നി​ട​യി​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി സു​പ്രീം​കോ​ട​തി പ്ര​സി​ദ്ധീ​ക​രി​ച്ച അ​ഡീ​ഷ​ന​ൽ ലി​സ്​​റ്റി​ൽ കേ​സ്​ ചീ​ഫ്​ ജ​സ്​​റ്റി​സും ജ​സ്​​റ്റി​സു​മാ​രാ​യ ച​ന്ദ്ര​ചൂ​ഡും എ.​എം ഖ​ൻ​വി​ൽ​ക​റും​അ​ട​ങ്ങു​ന്ന ബെ​ഞ്ചി​ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്​​തു. ജ​സ്​​റ്റി​സ്​ അ​ഗ​ർ​വാ​ളി​​െൻറ​യും സ​പ്രെ​യു​ടെ​യും ബെ​ഞ്ച്​ വെ​ള്ളി​യാ​ഴ്​​ച ഇ​ല്ലാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ൾ തോ​മ​സ്​ ചാ​ണ്ടി​ക്ക്​ വേ​ണ്ടി വി​വേ​ക്​ ഠാ​ങ്ക​യും മു​ൻ അ​റ്റോ​ണി ജ​ന​റ​ൽ മു​കു​ൽ രോ​ഹ​ത​ഗി​യും ഹാ​ജ​രാ​യി​രു​ന്നു. കേ​സി​ൽ ക​ക്ഷി​ചേ​രാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന സി.​പി.​െ​എ പ്ര​വ​ർ​ത്ത​ക​ൻ മു​കു​ന്ദ​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ. വി.​കെ. ബി​ജു ക​ത്തി​​െൻറ സാം​ഗ​ത്യം ​ചോ​ദ്യം ചെ​യ്​​തു. അ​ഭി​ഭാ​ഷ​ക​നു​വേ​ണ്ടി ബെ​ഞ്ച്​ മാ​റ്റ​ണ​മെ​ന്ന ക​ത്തി​ലെ ഉ​ള്ള​ട​ക്കം കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും ബി​ജു വാ​ദി​ച്ചു. ഇ​തി​നി​ട​യി​ലാ​ണ്​  താ​ൻ കേ​സ്​ കേ​ൾ​ക്കാ​നി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ ജ​സ്​​റ്റി​സ്​ ഖ​ൻ​വി​ൽ​ക​ർ പി​ന്മാ​റി​യ​ത്.  തു​ട​ർ​ന്ന്​ കേ​സ്​ അ​വ​ധി ക​ഴി​ഞ്ഞ്​ പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര വ്യ​ക്​​ത​മാ​ക്കു​ക​യാ​യി​രു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas chandymalayalam newsBenchsupreme court
News Summary - Thomas Chandy requests for change in Bench at Supreme Court -India news
Next Story