തോമസ് ചാണ്ടി രാജിവെച്ചു
text_fieldsതിരുവനന്തപുരം: ഇടത് സർക്കാറിനെയും മുന്നണിയെയും കടുത്ത പ്രതിസന്ധിയിലാക്കിയ വിവാദങ്ങൾക്കൊടുവിൽ ഗതികെട്ട് തോമസ് ചാണ്ടി മന്ത്രിസ്ഥാനമൊഴിഞ്ഞു. കോടതി പരാമർശം വന്നിട്ടും തോമസ് ചാണ്ടി മന്ത്രിസഭ യോഗത്തിൽ പെങ്കടുക്കുമെന്നുറപ്പായതോടെ, അസാധാരണ നീക്കത്തിലൂടെ സി.പി.െഎയുടെ നാല് മന്ത്രിമാരും കാബിനറ്റ് യോഗം ബഹിഷ്കരിച്ചു. രാജിയിലേക്ക് നേരത്തേ തന്നെ കാര്യങ്ങൾ നീങ്ങിയിരുെന്നങ്കിലും മുന്നണി പൊട്ടിത്തെറിയിലേക്ക് എത്തിയതോടെയാണ് രാജി യാഥാർഥ്യമായത്.
മുഖ്യമന്ത്രിയുടെ നിർദേശം കൂടി വന്നതോടെ എൻ.സി.പി ദേശീയ നേതൃത്വവുമായി കൂടിയാലോചിച്ചശേഷം സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രിക്ക് നൽകുകയായിരുന്നു. അപ്പോൾ തന്നെ മുഖ്യമന്ത്രി കൈമാറിയ രാജിക്കത്ത് ഗവർണർ അംഗീകരിച്ചു. പിണറായി വിജയൻ സർക്കാർ അധികാരത്തിലേറി ഒന്നരവർഷത്തിനിടെ രാജിെവക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് തോമസ് ചാണ്ടി. ഇടതുമുന്നണിയെ ആഴ്ചകളായി സമ്മർദത്തിലാക്കിയ രാജി ഉപാധികളോടെയാണെന്നാണ് സൂചന. എൻ.സി.പിയുടെ മന്ത്രിസ്ഥാനം ഒഴിച്ചിടുമെന്നും പാർട്ടിയുടെ രണ്ട് എം.എൽ.എമാരിൽ കുറ്റമുക്തനായി ആദ്യം വരുന്നവർക്ക് മന്ത്രിസ്ഥാനം നൽകുമെന്ന് മുഖ്യമന്ത്രിയിൽനിന്ന് ഉറപ്പ് ലഭിെച്ചന്നും എൻ.സി.പി നേതൃത്വം വ്യക്തമാക്കി.
ഹൈകോടതി ഉത്തരവിൽ തനിക്കെതിരെ പരാമർശമുണ്ടെങ്കിൽ രാജിെവക്കുമെന്ന നിലപാട് കൈക്കൊണ്ട തോമസ് ചാണ്ടിയും ടി.പി. പീതാംബരനും ബുധനാഴ്ച രാവിലെ ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. മാറിനിൽക്കുന്നതാണ് ഉചിതമെന്നും എൻ.സി.പി ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും തങ്ങൾ നിർദേശം െവക്കുന്നില്ലെന്നും മുഖ്യമന്ത്രി അവരെ അറിയിച്ചു. കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്ത് തീരുമാനിക്കാൻ സാവകാശം തേടിയ എൻ.സി.പി പത്തരക്കകം വിവരം അറിയിക്കാമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു.
മന്ത്രിസഭ യോഗത്തിൽ തോമസ് ചാണ്ടി പെങ്കടുത്തെങ്കിലും അദ്ദേഹം പെങ്കടുക്കുന്നതിലുള്ള എതിർപ്പ് പ്രകടിപ്പിച്ച് സി.പി.െഎയുടെ മന്ത്രിമാർ യോഗം ബഹിഷ്കരിച്ചത് സർക്കാറിനെയും മുന്നണിയെയും കടുത്ത സമ്മർദത്തിലാക്കി. ഇനിയും കൂടുതൽ ചർച്ചയാക്കരുതെന്ന മുഖ്യമന്ത്രിയുടെ ഉപദേശവും സി.പി.െഎ നിലപാട് കടുപ്പിച്ചതുമാണ് രാജിയെന്ന തീരുമാനത്തിലേക്ക് േതാമസ് ചാണ്ടിയെ നിർബന്ധിതനാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.