തോമസ് ചാണ്ടിയുടെ റിസോർട്ട്; മുൻ കലക്ടർ എ. പദ്മകുമാറിനെതിരെ കേസെടുക്കാൻ ഉത്തരവ്
text_fieldsകോട്ടയം: മുൻ മന്ത്രി തോമസ് ചാണ്ടി എം.എൽ.എയുടെ ഉടമസ്ഥതയിെല ആലപ്പുഴയിലെ ലേക് പാലസ് റിസോർട്ടിെൻറ പാർക്കിങ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട പരാതിയിൽ മുൻ കലക്ടർ എ. പദ്മകുമാറടക്കം ആറുപേർക്കെതിരെ കേസെടുക്കാൻ കോട്ടയം വിജിലൻസ് കോടതി ഉത്തരവ്. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി.
2014ൽ ആലപ്പുഴ കലക്ടറായിരുന്ന എ. പദ്മകുമാറിനെ ഒന്നാം പ്രതിയും തോമസ് ചാണ്ടിയെ മൂന്നാം പ്രതിയുമാക്കി അഡ്വ. സുഭാഷ് തിക്കോടനാണ് ഹരജി നൽകിയത്. മൊത്തം എട്ടു പേർക്കെതിരെയായിരുന്നു പരാതി. ഇതിൽ അന്നത്തെ പ്രിൻസിപ്പൽ കൃഷി ഒാഫിസർ, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവർക്കെതിരെ പ്രഥമികാന്വേഷണത്തിൽ തെളിവൊന്നും കെണ്ടത്താനായില്ലെന്നും വിജിലൻസ് അറിയിച്ചു. ഇത് കോടതി അംഗീകരിച്ചു.
അന്നെത്ത ആർ.ഡി.ഒ, വില്ലേജ് ഒാഫിസർ, വാട്ടർ വേൾഡ് ടൂറിസം കമ്പനി അധികൃതർ എന്നിവരാണ് മറ്റ് പ്രതികൾ. ലേക് പാലസ് റിസോർട്ടിലേക്ക് റോഡ് നിർമിച്ചതിൽ അഴിമതിയുണ്ടെന്ന് കാട്ടി നേരേത്ത സുഭാഷ് നൽകിയ പരാതിയിൽ തോമസ് ചാണ്ടിക്കും വാട്ടർ വേൾഡ് ടൂറിസം കമ്പനിക്കുമെതിരെ വിജിലൻസ് അേന്വഷണം നടന്നുവരുകയാണ്. ഇതിനൊപ്പം ഇൗ കേസും അന്വേഷിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
ലേക് പാലസ് റിസോർട്ടിെൻറ പാർക്കിങ്ങിനായി നിലംനികത്തിയെടുത്ത ഗ്രൗണ്ടും ഇതിെൻറ അപ്രോച്ച് റോഡും പൂർവസ്ഥിതിയിലാക്കേണ്ടെന്ന് കാട്ടി 2014ൽ കലക്ടർ ഉത്തരവിെട്ടന്നും ഇത് നിയമവിരുദ്ധമാണെന്നും കാട്ടിയാണ് സുഭാഷ് തിക്കോടൻ കോടതിയിൽ പരാതി നൽകിയത്. കലക്ടറുടെ ഉത്തരവ് റിസോർട്ടിനെ സഹായിക്കാനാണെന്നും ഇതിൽ പറഞ്ഞിരുന്നു. ഇത് പരിഗണിച്ച ജഡ്ജി വി. ദിലീപ് ത്വരിതാന്വേഷണത്തിന് ഉത്തരവിറക്കുകയായിരുന്നു. ഇതിലാണ് കേസെടുക്കാനുള്ള നിർദേശം.
മൊഴി രേഖപ്പെടുത്താൻ സമീപിച്ച ഉദ്യോഗസ്ഥരോട് പദ്മകുമാർ സഹകരിച്ചില്ലെന്നും വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ പാർക്കിങ് ഗ്രൗണ്ടും അപ്രോച്ച് റോഡും പൂർവസ്ഥിതിയിലാക്കണമെന്ന് ആലപ്പുഴ കലക്ടറായിരുന്ന അനുപമ ഉത്തരവിട്ടിരുന്നു.
അതിനിടെ, തോമസ് ചാണ്ടി അനധികൃതമായി റോഡ് നിർമിച്ചെന്ന കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് വിജിലൻസ് വെള്ളിയാഴ്ച കോടതിയിൽ സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.