തോമസ് ചാണ്ടിയുടെ കൈയേറ്റത്തിെൻറ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്
text_fieldsആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം വെളിപ്പെടുത്തുന്ന ഉപഗ്രഹ ചിത്രത്തിെൻറ പൂർണരൂപം പുറത്തായി. 2003 മുതല്‍ 2017 വരെയുള്ള കാലയളവിലെ ചിത്രങ്ങളാണ് പുറത്തുവന്നത്. 2008 ആയപ്പോഴേക്കും റിസോർട്ടിലെ കെട്ടിടങ്ങളുടെ എണ്ണം കൂടി. അപ്പോഴും കരമാർഗം ഇവിടേക്ക് എത്താൻ വഴി ഉണ്ടായിരുന്നില്ല. 2013 ആകുമ്പോഴേക്കും ചിത്രം അപ്പാടെ മാറിമറിഞ്ഞു. ചുങ്കം റോഡിൽനിന്ന് ലേക് പാലസ് റിസോർട്ടിലേക്ക് പോകാവുന്ന രീതിയിൽ നിലം നികത്തി റോഡ് നിർമിക്കപ്പെട്ടു. ആ സമയം ലേക് പാലസിന് മുന്നിൽ പാർക്കിങ് സ്ഥലം ഉണ്ടായിരുന്നില്ല. 2015 ആയപ്പോഴേക്കും പുതുതായി നിർമിക്കപ്പെട്ട റോഡിന് സമീപം പാർക്കിങ് സ്ഥലവും ഉയർന്നു. ഇത് മണ്ണിട്ട് നികത്തി ഭംഗിയാക്കിയതായും ഉപഗ്രഹചിത്രം വ്യക്തമാക്കുന്നു.
2017ൽ കൽക്കെട്ടിനോട് ചേർന്ന സ്ഥലം ടാർ ചെയ്ത് വൃത്തിയാക്കിയിട്ടുണ്ട്. ലേക് പാലസിലേക്കുള്ള റോഡ് നിര്‍മിച്ചത് നെല്‍വയല്‍ നികത്തിയാണെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. നെല്‍വയല്‍ സംരക്ഷണനിയമം നടപ്പാക്കിയിട്ടും വയല്നികത്തിയതിെൻറ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 2013നുശേഷം നെല്‍വയല്‍ നികത്തി പാര്‍ക്കിങ് സ്ഥലവും നിര്‍മിച്ചു. തോമസ് ചാണ്ടിയുടെ കൈയേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കലക്ടര്‍ ടി.വി. അനുപമ തയാറാക്കിയത് ഈ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ്. അതേസമയം, കൈയേറ്റത്തിെൻറ പേരിൽ മന്ത്രിക്ക് പറയാനുള്ളത് കലക്ടർ ചൊവ്വാഴ്ച കേൾക്കും. ഇതിന് മന്ത്രി ആലപ്പുഴ കലക്ടറേറ്റിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.