കലക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ ഹരജി
text_fieldsെകാച്ചി: അപ്രധാനവും അവാസ്തവവുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി തനിക്കെതിരെ ആലപ്പുഴ ജില്ലാ കലക്ടർ നൽകിയിട്ടുള്ള റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി ഹൈകോടതിയിൽ. മന്ത്രിയായി ചുമതലയേറ്റതോടെ ചില തൽപര കക്ഷികൾ ആസൂത്രിതമായി തെൻറ അന്തസും ജീവിതവും തകർക്കാൻ വേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണെന്നും മാധ്യമങ്ങൾക്കൊപ്പം ചേർന്ന് ഇൗ കക്ഷികളുടെ കൈയിലെ ഉപകരണമായി കലക്ടർ മാറിയിരിക്കുകയാണെന്നും ഹരജിയിൽ പറയുന്നു.
11 വർഷമായി കുട്ടനാട് എം.എൽ.എയായി പ്രവർത്തിക്കുന്ന താൻ പൊതുപ്രവർത്തകനെന്ന നിലയിൽ അന്തസോടെയാണ് പ്രവർത്തിച്ചുവരുന്നത്. ഏപ്രിൽ ഒന്നിന് മന്ത്രിപദം ഏറ്റതോടെയാണ് അജണ്ട തയാറാക്കി തനിക്ക് നേരെ ആക്രമണങ്ങൾ ആരംഭിച്ചത്. സ്വേഛാപരവും നീതികരണമില്ലാത്തതും ഏകപക്ഷീയവും ദുരുദ്ദേശപരവുമായ റിപ്പോർട്ടാണ് തനിക്കെതിരെ കലക്ടർ നൽകിയിട്ടുള്ളത്. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ തെൻറ ഒൗദ്യോഗിഗ കൃത്യ നിർവണം പോലും നിർവഹിക്കാനാവാത്ത വിധത്തിലായി. നടപടികൾ തെൻറയും കുടുംബത്തിേൻറയും സ്വാതന്ത്ര്യത്തെയും ജീവിതത്തേയും ബാധിച്ചു. സ്വാഭാവിക നീതിയും മൗലീകാവകാശങ്ങളും ഹനിക്കപ്പെട്ടു. അധികാര ദുർവിനിയോഗമാണ് കലക്ടർ നടത്തിയത്.
ഇൗ സാഹചര്യത്തിൽ കലക്ടറുടെ റിപ്പോർട്ടുകൾ റദ്ദാക്കണമെന്നും നിയമപരവും ഭരണഘടനാപരവുമായ തെൻറ അവകാശങ്ങളെ ഹനിക്കുന്ന വിധത്തിലായതിനാൽ റിപ്പോർട്ടിൻമേലുള്ള തുടർ നടപടികൾ തടയുകയും വേണമെന്ന് ഹരജിയിൽ പറയുന്നു. കേരള നെൽവയൽ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതിനപ്പുറം തനിക്കെതിരെ വ്യക്തിപരമായ നടപടി പാടില്ലെന്ന് പ്രഖ്യാപിക്കണം. കോടതിയിൽ നിയമനടപടികൾ നിലവിലുള്ള സാഹചര്യത്തിൽ തെൻറ അന്തസിന് ക്ഷതമേൽപ്പിക്കുന്ന തരത്തിൽ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.