നഷ്ട സർവിസുകൾ നിർത്തുന്നതിനോട് യോജിപ്പില്ല -–മന്ത്രി തോമസ് ചാണ്ടി
text_fields
തിരുവനന്തപുരം: നഷ്ടമുള്ള കെ.എസ്.ആർ.ടി.സി സർവിസുകൾ നിർത്തലാക്കണമെന്ന വാദത്തോട് യോജിപ്പില്ലെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. സത്യപ്രതിജ്ഞ െചയ്ത് ഗതാഗത വകുപ്പിെൻറ ചുമതലയേറ്റതിന് പിന്നാലെ പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
െക.എസ്.ആർ.ടി.സിയെ നഷ്ടമില്ലാതെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നതാണ് മന്ത്രിയെന്ന നിലയിൽ തെൻറ പ്രഥമ പരിഗണന. എന്നാൽ, അതിെൻറ പേരിൽ ലാഭകരമല്ലാത്ത റൂട്ടുകൾ നിർത്തുന്നതിനോട് യോജിപ്പില്ല. മറിച്ചായാൽ കെ.എസ്.ആർ.ടി.സിയെ പൊതുഗതാഗത സംവിധാനമെന്ന് പറയാൻ കഴിയില്ല. സുശീൽ ഖന്നയുടെ അന്തിമ റിപ്പോർട്ട് ലഭിച്ചശേഷം ട്രാൻസ്പോർട്ട് കോർപറേഷനെ ലാഭത്തിലാക്കുന്നതിന് നടപടികളെടുക്കും.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മുഴുവൻ പെൻഷൻ ബാധ്യതയും സർക്കാർ ഏറ്റെടുക്കണമെന്ന നിലപാടിനോട് വകുപ്പു മന്ത്രിയെന്നനിലയിൽ യോജിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടത്. അതിനാൽ മന്ത്രിസഭയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരും. പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം ഏകീകൃത സ്വഭാവം നഷ്ടപ്പെടുത്തുന്നതാണെന്ന ആക്ഷേപം പരിശോധിക്കും. ഇക്കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമെടുക്കും. കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ നീക്കിെവച്ച 3000 കോടി രൂപക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇൗ തുകയിൽനിന്ന് െചറിയൊരുഭാഗം കോർപറേഷെൻറ കടം തീർക്കാൻ ഉപയോഗിക്കും. കോർപറേഷെൻറ ഒഴിഞ്ഞുകിടക്കുന്ന ഷോപ്പിങ് കോംപ്ലക്സുകൾ വാടകക്ക് നൽകാൻ നടപടിയെടുക്കും.
എ.കെ. ശശീന്ദ്രെൻറ രാജിയിൽ കലാശിച്ച ഫോൺവിളി വിവാദത്തിൽ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ല. എന്തായാലും പ്രശ്നത്തിൽ അദ്ദേഹം കുറ്റമുക്തനാകണമെന്നാണ് തെൻറ ആഗ്രഹം. ഇക്കാര്യത്തിൽ സത്യവും നീതിയും ജയിക്കണം. ശരദ്പവാർ പ്രഖ്യാപിച്ച കുട്ടനാട് പാക്കേജ് ശരിയായി നടപ്പാക്കുകയും കുടിവെള്ളക്ഷാമം പരിഹരിക്കുകയും െചയ്യുകയെന്ന ആഗ്രഹത്തോടെയാണ് ജലസേചന മന്ത്രിയാകണമെന്ന് മുമ്പു പറഞ്ഞത്. തെൻറ മന്ത്രിസ്ഥാനം ദൈവനിയോഗമാണ്. ഭാരിച്ച ഉത്തരവാദിത്തമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഗതാഗതവകുപ്പ് ഏറ്റെടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.