തോമസ് ചാണ്ടിയുടെ തന്ത്രങ്ങൾ പാളി
text_fieldsആലപ്പുഴ: തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പ്രതിരോധിക്കുന്നതിന് തോമസ് ചാണ്ടി സ്വീകരിച്ച തന്ത്രങ്ങളെല്ലാം ദയനീയമായി പാളി. ലേക് പാലസ് റിസോർട്ടിൽ നടന്ന ദക്ഷിണേന്ത്യൻ ഗതാഗത മന്ത്രിമാരുടെ സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർ അവിഹിതമായി ചോദിച്ച ബിയറും ഇരുന്ന് കുടിക്കാൻ മുറിയും നൽകാത്തതിന് പ്രതികാരം തീർക്കുന്നുവെന്നായിരുന്നു ആദ്യം പറഞ്ഞത്. തീർത്തും ദുർബലമായ ആരോപണം വിലപ്പോവില്ലെന്നു കണ്ടപ്പോൾ ചാനൽ അവതാരകെൻറ ബന്ധുവിനെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിങ് കൗൺസൽ സ്ഥാനത്തുനിന്ന് നീക്കിയതാണ് വാർത്തക്ക് കാരണമായതെന്ന വാദവും മന്ത്രി ഉയർത്തി.
ആദ്യം സ്വകാര്യ സംഭാഷണങ്ങളിലും പിന്നീട് പരസ്യമായും ഇൗ ആരോപണം തോമസ് ചാണ്ടി ഉന്നയിക്കുകയായിരുന്നു. കാനം രാജേന്ദ്രൻ പെങ്കടുത്ത എൽ.ഡി.എഫ് ജനജാഗ്രത യാത്രയിൽ വീണ്ടും ഇൗ ആരോപണം ഉയർത്തിയെങ്കിലും ഏശിയില്ല. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നുവെങ്കിലും അടിസ്ഥാനപരമായി താനൊരു ബിസിനസുകാരനാെണന്ന് ഒാരോ നീക്കത്തിലും തോമസ് ചാണ്ടി ഉറപ്പിക്കുകയായിരുന്നു. പണക്കൊഴുപ്പിൽ പയറ്റിയ തന്ത്രങ്ങളെല്ലാം പിന്നീട് പാളുകയായിരുന്നു. കലക്ടറുടെ പഴുതടച്ചുള്ള റിപ്പോർട്ടിനെതിരെ ലേക് പാലസ് റിസോർട്ട് നൽകിയ പത്രപരസ്യവും ബൂമറാങ്ങായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.