തോമസ് ചാണ്ടിയുടെ കൈയേറ്റം: നിയമോപദേശത്തിനായി കാത്തിരിപ്പ്
text_fieldsതിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ വിഷയത്തിൽ ഇനി എല്ലാ കണ്ണുകളും നിയമോപദേശത്തിൽ. അഡ്വക്കറ്റ് ജനറലിൽനിന്നാണ് നിയമോപദേശം തേടിയിട്ടുള്ളത്.
സോളാർ കമീഷൻ റിപ്പോർട്ട് സഭയിൽവെക്കുന്നതിനുള്ള പ്രത്യേക നിയമസഭ സമ്മേളനം വ്യാഴാഴ്ച േചരുന്നുണ്ട്. അതിനുശേഷമേ നിയേമാപദേശം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവരൂ. വരുന്ന വെള്ളി, ശനി ദിവസങ്ങളിൽ സി.പി.എം സംസ്ഥാന സമിതിയും വെള്ളിയാഴ്ച സി.പി.െഎ എക്സിക്യൂട്ടിവും ചേരുന്നുണ്ട്. നിയമോപദേശം ലഭിക്കേട്ടയെന്ന നിലപാടിലാണ് സി.പി.എം. സി.പി.െഎയും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. നിയമോപദേശം വരുന്നതുവരെ കാത്തിരിക്കാമെന്ന നിലപാടാണ് മന്ത്രി ഇ. ചന്ദ്രശേഖരനും മുതിർന്ന സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദനും കൈക്കൊണ്ടിട്ടുള്ളത്.
തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ആലപ്പുഴ ജില്ല കലക്ടർ അനുപമയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ നിയമോപദേശം തേടിയിട്ടുള്ളത്. ഭൂമി കൈയേറ്റത്തെക്കുറിച്ച് ത്വരിതാന്വേഷണം നടത്താനുള്ള കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവിെൻറ പകർപ്പ് ചൊവ്വാഴ്ച വിജിലൻസ് ആസ്ഥാനത്ത് എത്തിയതായാണ് വിവരം. ഇൗ ഉത്തരവ് വിജിലൻസ് ഡയറക്ടർ കൂടിയായ ലോക്നാഥ് ബെഹ്റ വിശദമായി പരിശോധിച്ച ശേഷമാകും അന്വേഷണസംഘത്തിെൻറ കാര്യത്തിലുൾെപ്പടെ തീരുമാനമെടുക്കുക.
നേരത്തേ തോമസ് ചാണ്ടി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, അതിലും നിയമോപദേശം തേടിയ വിജിലൻസ് ജില്ല കലക്ടറുടെ അന്തിമറിപ്പോർട്ട് വരേട്ടയെന്ന നിലപാടാണ് കൈക്കൊണ്ടിരുന്നത്. ആ റിപ്പോർട്ട് ലഭിച്ചെങ്കിലും എ.ജിയുടെ നിയമോപദേശത്തിനായി കാത്തിരിക്കുകയാണിപ്പോൾ വിജിലൻസ്. ആദ്യഘട്ടത്തിൽ അന്വേഷണം ഉൾപ്പെടെ ആവശ്യങ്ങളുമായി നിലകൊണ്ട പ്രതിപക്ഷ നേതാക്കളിൽ പലരും ഇപ്പോൾ പിന്നാക്കം പോയെന്നതും വസ്തുതയാണ്.
നിയമോപദേശം വൈകില്ല –റവന്യൂ മന്ത്രി
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ മാർത്താണ്ഡം കായൽ കൈയേറ്റം സംബന്ധിച്ച ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിൻമേലുള്ള എ.ജിയുടെ നിയമോപദേശം വൈകില്ലെന്ന് റവന്യൂ മന്ത്രി. ഇക്കാര്യത്തിൽ തെൻറ അഭിപ്രായം രേഖപ്പെടുത്തിയാണ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയതെന്നും മാധ്യമപ്രവർത്തരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാൽ, അഭിപ്രായം എന്താണെന്നുള്ളത് മാധ്യമങ്ങളോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സര്ക്കാര് നിയമോപദേശം തേടിയതില് തെറ്റില്ല. നിയമോപദേശം ലഭിച്ചാൽ കൈയേറ്റത്തിനെതിരെ കണ്ണടച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവും. റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച എല്ലാ കാര്യങ്ങളും നിയമോപദേശത്തിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.