തോമസ് ചാണ്ടിയുടെ റിസോർട്ടിനെതിരായ കേസ് റദ്ദാക്കണമെന്ന് ഹരജി: ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി
text_fieldsകൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ ലേക് പാലസ് റിസോർട്ടിനുവേണ്ടി ബണ്ട് റോഡ് മണ്ണിട്ട് നികത്തിയെന്ന വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. വലിയകുളം -മുതൽ സീറോ െജട്ടി വരെയുള്ള ഒരു കിലോമീറ്റർ വരുന്ന ബണ്ട് റോഡുമായി ബന്ധപ്പെട്ട വിജിലൻസ് കോടതി ഉത്തരവും കേസും തുടർനടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിസോർട്ട് ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനി എം.ഡി മാത്യു ജോസഫാണ് ഹരജി നൽകിയിരിക്കുന്നത്.
റിസോർട്ടിനുവേണ്ടി ബണ്ട് റോഡ് മണ്ണിട്ട് നികത്തി ശക്തിപ്പെടുത്തിയത് 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് നൽകിയ ഹരജിയിലാണ് കോട്ടയം വിജിലൻസ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. ജനുവരി നാലിനാണ് ഉത്തരവുണ്ടായത്. തുടർന്ന് തിരുവനന്തപുരം വിജിലൻസ് യൂനിറ്റ് കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് മീറ്റർ വീതിയുള്ള റോഡിന് വശങ്ങളിൽ താമസിക്കുന്ന നൂറുകണക്കിനാളുകൾ പൊതുവഴിയായി ഉപയോഗിക്കുന്നതാണ് ബണ്ട് റോെഡന്ന് ഹരജിയിൽ പറയുന്നു. പൊതുജനങ്ങൾക്കുവേണ്ടി എം.പി ഫണ്ട് വിനിയോഗിച്ച് ജില്ല ഭരണകൂടമാണ് മണ്ണിട്ട് റോഡ് നന്നാക്കിയത്. ബണ്ട് റോഡ് ഇപ്പോൾ തദ്ദേശ സ്ഥാപനത്തിെൻറ അധികാര പരിധിയിലുള്ളതാണ്.
ലേക് പാലസ് റിസോർട്ടിൽനിന്ന് ബണ്ട് റോഡിലേക്ക് നേരിട്ട് പ്രവേശനം പോലുമില്ല. റിസോർട്ടിനും റോഡിനുമിടക്ക് നെൽവയൽ സ്ഥിതി ചെയ്യുന്നുണ്ട്. എന്നിട്ടും റിസോർട്ടിനുവേണ്ടി റോഡ് നികത്തിയെന്ന ആരോപണം ദുരുദ്ദേശ്യപരമാണെന്നും റിസോർട്ട് ഉടമകളെ സംഭവവുമായി ബന്ധിപ്പിക്കാൻ തെളിവുകളൊന്നുമില്ലെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.