Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഫ്​ബി ഒാഡിറ്റ്​...

കിഫ്​ബി ഒാഡിറ്റ്​ ചെയ്യാൻ സി.എ.ജിക്ക്​ പൂർണ അധികാരം –മന്ത്രി ​െഎസക്​

text_fields
bookmark_border
കിഫ്​ബി ഒാഡിറ്റ്​ ചെയ്യാൻ സി.എ.ജിക്ക്​ പൂർണ അധികാരം –മന്ത്രി ​െഎസക്​
cancel
തി​രു​വ​ന​ന്ത​പു​രം: കം​ട്രോ​ള​ർ-​ഒാ​ഡി​റ്റ​ർ ജ​ന​റ​ലി​ന്​ കി​ഫ്ബി​യു​ടെ വ​ര​വു​ചെ​ല​വു​ക​ണ​ക്കു​ക​ൾ ഓ​ഡി​റ്റ് ചെ​യ്യാ​ൻ പൂ​ർ​ണ അ​ധി​കാ​ര​മു​െ​ണ്ട​ന്നും ഇ​തു​പ്ര​കാ​രം ഓ​ഡി​റ്റ് ന​ട​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന്​ മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ക്കൗ​ണ്ട​ൻ​റ്​ ജ​ന​റ​ലി​​െൻറ ര​ണ്ട് ടീം ​കി​ഫ്ബി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സം​ശ​യ​ങ്ങ​ൾ ഓ​ഡി​റ്റ് ക്വ​റി​ക​ളാ​യി ന​ൽ​കു​ക​യും ചെ​യ്തു. അ​വ​ക്ക്​ കി​ഫ്ബി അ​ധി​കാ​രി​ക​ൾ മ​റു​പ​ടി​യും ന​ൽ​കി. ഈ ​ക്വ​റി​ക​ളി​ലൊ​ന്നും പൂ​ർ​ണ​വി​വ​രം ത​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ഓ​ഡി​റ്റ് ടീം ​ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. കി​ഫ്ബി സി.​എ.​ജി ഓ​ഡി​റ്റി​ന് പു​റ​ത്താ​ണെ​ന്ന പ്ര​ചാ​ര​ണം ദു​രു​പ​ദി​ഷ്​​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു.

കി​ഫ്ബി നി​യ​മം അ​നു​ശാ​സി​ക്കു​ന്ന സ്​​റ്റാ​റ്റ്യൂ​ട്ട​റി ഓ​ഡി​റ്റും ന​ട​ക്കു​ന്നു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര ഒാ​ഡി​റ്റ​റെ കൂ​ടി നി​യോ​ഗി​ക്കാ​നും കി​ഫ്​​ബി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​ന്ത​ർ​ദേ​ശീ​യ വി​പ​ണി​യി​ൽ​നി​ന്ന്​ വാ​യ്പ വാ​ങ്ങു​ക​യും തി​രി​ച്ച​ട​ക്കു​ക​യു​മൊ​ക്കെ ചെ​യ്യു​ന്ന സ്ഥാ​പ​നം എ​ന്ന നി​ല​യി​ലാ​ണ്​ ഈ ​തീ​രു​മാ​നം.

സി.​എ.​ജി​യു​ടെ അ​ധി​കാ​ര​വും ഉ​ത്ത​ര​വാ​ദി​ത്ത​വും നി​ർ​ണ​യി​ക്കു​ന്ന ഡി.​പി.​സി നി​യ​മം 1971 ലെ 14(1) ​വ​കു​പ്പ് പ്ര​കാ​രം സ​ർ​ക്കാ​റി​​െൻറ സ​ഞ്ചി​ത​നി​ധി​യി​ൽ​നി​ന്ന്​ ഗ്രാ​േ​ൻ​റാ വാ​യ്പ​യോ ല​ഭി​ക്കു​ന്ന ഏ​തൊ​രു അ​തോ​റി​റ്റി​യും സ്ഥാ​പ​ന​വും സി.​എ.​ജി​ക്ക്​ ഓ​ഡി​റ്റ് ചെ​യ്യാം. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ക​ത്തി​ലും ഇ​ത് വി​ശ​ദ​മാ​ക്കി​യി​ട്ടു​ണ്ട്. സ്​​റ്റാ​റ്റ്യൂ​ട്ട​റി ഓ​ഡി​റ്റ് സി.​എ.​ജി ഓ​ഡി​റ്റി​ന് പ​ക​ര​മ​ല്ല. സി.​എ.​ജി ഓ​ഡി​റ്റി​നെ ഒ​രു​ത​ര​ത്തി​ലും പ​രി​മി​ത​പ്പെ​ടു​ത്തു​ന്നു​മി​ല്ലെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaackerala newskiifbmalayalam news
News Summary - thomas isaac about kiifb-kerala news
Next Story