നീതിന്യായത്തിന്‍റെ പരിപാവനത്വവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം -മന്ത്രി തോമസ് ഐസക്
text_fieldsഅടൂര്‍: നീതിന്യായത്തിന്‍റെ പരിപാവനത്വവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.
അടൂരില്‍ കോടതി സമുച്ചയ നിര്‍മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അടൂരിൽ രാജഭരണകാലത്ത് നിർമിച്ച ജില്ല മുൻസിഫ് കോടതി കെട്ടിടം പഴമയുടെ തനിമ നിലനിർത്തി 'ലിവിങ് മ്യൂസിയ'മാക്കി സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 20 വർഷം മുമ്പ് ബജറ്റ് അവതരിപ്പിക്കുന്നതിനും ചെലവാക്കുന്നതിനും നിയമമില്ലായിരുന്നു. ഇപ്പോൾ കമ്മിയും വായ്പയുമെല്ലാം ബാധകമാണ്. വികസന പ്രവർത്തനങ്ങൾ അപ്പപ്പോൾ നടത്തുന്നതിനാണ് സർക്കാർ വായ്പയെടുക്കുന്നത്. എന്നാൽ ആവശ്യത്തിന് പണം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും മിടുക്കന്മാരായ എം.എൽ.എമാർ അത് നേടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.