ഭയപ്പെടുത്താനുള്ള നീക്കം വിലപ്പോകില്ല -തോമസ് ഐസക്
text_fieldsതിരുവനന്തപുരം: മസാല ബോണ്ട് കേസിൽ ഒരു വർഷം അന്വേഷിച്ചിട്ട് ഇ.ഡി എന്ത് നിയമലംഘനമാണ് കണ്ടെത്തിയതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇ.ഡി പുറത്തുവിട്ടത് രഹസ്യരേഖയല്ല. അത് നിയമസഭയിൽ ഹാജരാക്കിയതാണ്. മസാല ബോണ്ട് നിയമപരമാണ്.ഭയപ്പെടുത്താനുള്ള നീക്കം വിലപ്പോകില്ല. നിയമപരമായി നേരിടുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തീരുമാനമെടുക്കുന്നത് ബോർഡ് -കിഫ്ബി
തിരുവനന്തപുരം: മസാലബോണ്ടുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളിൽ വിശദീകരണവും മറുപടിയുമായി കിഫ്ബി. പുകമറകൾ ഏറെ ഉയർത്തിയിട്ടും കിഫ്ബി അതിനെയൊക്കെ തരണം ചെയ്താണ് ഇവിടം വരെ എത്തിയത്. ഇനിയും അങ്ങനെതന്നെ മുന്നോട്ട് പോകും. മസാലബോണ്ട് അടക്കമുള്ള ധനകാര്യപ്രവർത്തനങ്ങളിൽ തീരുമാനം എടുക്കുന്നത് കിഫ്ബി ബോർഡ് ആണ്. ചെയർമാനായ മുഖ്യമന്ത്രിയോ വൈസ് ചെയർമാനായ ധനമന്ത്രിയോ സി.ഇ.ഒയോ അല്ല. ചർച്ചകളിൽ പലതരം വാദങ്ങളും ഉന്നയിക്കാറുണ്ട്. എല്ലാം കണക്കിലെടുത്ത് സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ തീരുമാനം ബോർഡ് എടുക്കും.
ബോർഡിൽ വ്യക്തിപരമായ പല അഭിപ്രായങ്ങളും ഉയരാം. എന്നാൽ, കൂട്ടായ തീരുമാനമാണ് എടുക്കുന്നത്. കിഫ്ബി മസാലബോണ്ടിറക്കിയതിനെ ശരിയായ തീരുമാനമെന്ന് സ്വതന്ത്ര നിരീക്ഷണ സംവിധാനമായ ഫണ്ട് ട്രസ്റ്റീ ആൻഡ് അഡ്വൈസറി കമീഷൻ അഭിനന്ദിച്ചതായും വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.