നരേന്ദ്ര മോദി തറനിലയിലേക്ക് തരംതാഴുകയാണെന്ന് തോമസ് ഐസക്ക്
text_fieldsകോഴിക്കോട്: രാജ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഠിന പ്രയ്ത്‌നം നടത്തുമ്പോള്‍ കേരളത്തില്‍ ചിലര്‍ സ്വര്‍ണക്കടത്തിന്റെ തിരക്കിലാണെന്ന് പ്രസ്താവിച്ച് പ്രധാനനമന്ത്രി നരേന്ദ്രമോദി തറനിലയിലേയ്ക്ക് തരം താഴുകയാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്.
സ്വര്‍ണ കള്ളക്കടത്തിനെ തടയേണ്ട കസ്റ്റസും അവരെ വെട്ടിച്ച് സ്വര്‍ണം കടത്തിയാല്‍ പിടിക്കേണ്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികളാണ്. സ്വന്തം വീഴ്ച്ചയാണ് സ്വര്‍ണ കളളക്കടത്തിന് കാരണമെന്ന് മോദി തുറന്ന് സമ്മതിക്കണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് ഏറ്റവും കൂടുതല്‍ നടക്കുന്നത് ഗുജറാത്തിലേയ്ക്കാണ്. സ്വര്‍ണക്കടത്ത് തടയാന്‍ ജി.എസ്.ടി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ പ്രധാനമന്ത്രി തയ്യാറാകണം. സ്വര്‍ണക്കള്ളക്കടത്തിന്റെ മുഖ്യ ഇടപാടുകാര്‍ ബി.ജെ.പി നേതാക്കളാണെന്നും തോമസ് ഐസക് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.