ഗവർണറും മന്ത്രിമാരും ബീക്കണ്‍ ലൈറ്റുകള്‍ നീക്കി
text_fieldsതിരുവനന്തപുരം: വി.ഐ.പികള്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് അനുകൂല പ്രതികരണവുമായി സംസ്ഥാന മന്ത്രിമാർ. ധനമന്ത്രി തോമസ് ഐസകും ജലവിഭവമന്ത്രി മാത്യു ടി. തോമസും തങ്ങളുടെ ഒൗദ്യോഗിക വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റി. രാജ്ഭവനും കേന്ദ്ര സർക്കാർ തീരുമാനത്തിന് അനുകൂലമായി പ്രതികരിച്ചു. ഗവർണറുടെയും രാജ്ഭവനിലെ വിവിധ ജീവനക്കാരുടെയും വഹനങ്ങളിലെ ബീക്കൺ ലൈറ്റുകൾ മാറ്റി
മെയ് ഒന്നു മുതല്‍ ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് തടയാനാണ് മന്ത്രിസഭ തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനുമുമ്പേ തന്നെ പല സംസ്ഥാനങ്ങളും അനുകൂല പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒഡീഷ, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റുന്നതിന് നിർദേശം നൽകിക്കൊണ്ട് ഉത്തരവിറക്കി. ഗോവ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാർ വാഹനങ്ങളില്‍ നിന്നും ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയിട്ടുണ്ട്.
ബീക്കൻ ലൈറ്റുകൾ വി.ഐ.പികളുടെ അധികാര ചിഹ്നത്തിന്‍റെ ഭാഗമായിട്ടാണ് ഉപയോഗിച്ചിരുന്നത്. മന്ത്രിസഭ തീരുമാനം വന്നയുടൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സ്വന്തം വാഹനത്തിലെ ബീക്കൻ ലൈറ്റ് അഴിച്ച് മാറ്റിയിരുന്നു. ആംബുലൻസ്, അഗ്നിശമനസേന, പൊലീസ് വാഹനങ്ങൾ എന്നിവക്ക് നീല ബീക്കൻ ലൈറ്റുകൾ ഉപയോഗിക്കാമെന്ന് കേന്ദ്രസർക്കാറിന്‍റെ ഉത്തരവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.