ജി.എസ്.ടി: വില കുറക്കാത്തവർക്കെതിരെ നടപടിയെന്ന് ധനമന്ത്രി
text_fieldsതിരുവനന്തപുരം: ചരക്ക് സേവനനികുതി നിലവിൽവന്നശേഷം ഉൽപന്നങ്ങളുടെ വില കുറയ്ക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി എടുക്കുമെന്ന് മന്ത്രി ഡോ. തോമസ് െഎസക്. സാധനങ്ങൾക്ക് ജി.എസ്.ടിക്ക് മുമ്പും ശേഷവുമുള്ള വില ജില്ലകൾതോറും ശേഖരിക്കും. പരീക്ഷണാടിസ്ഥാനത്തിൽ കടകളിൽനിന്ന് വാങ്ങലുകളും നടത്തും. ഇവ പരിശോധിക്കുന്നതിനുള്ള സ്ക്രീനിങ് കമ്മിറ്റി ഉടൻ രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വില നിയന്ത്രിക്കാനുള്ള ഇടപെടലുകളിൽ ഉദ്യോഗസ്ഥ അലംഭാവം അംഗീകരിക്കാനാകില്ല. ജി.എസ്.ടിയുടെ ഭാഗമായി സംസ്ഥാനത്തും വിലക്കയറ്റമുണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച പരാതികൾ സ്ക്രീനിങ് കമ്മിറ്റി പരിശോധിക്കും. പുതിയ നികുതി സമ്പ്രദായം വന്നതിനുമുമ്പും ശേഷവുമുള്ള നികുതി വ്യത്യാസം പരിശോധിച്ച് ആനുപാതികമായി ഉൽപന്നങ്ങളുടെ വില കുറയ്ക്കാൻ കമ്പനികൾ തയാറായിട്ടില്ല. ഇത് ഗുരുതരകുറ്റമാണ്. 75 ലക്ഷം രൂപക്ക് താഴെ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകളിലും 18 ശതമാനം നികുതി ഈടാക്കുന്നതായുള്ള പരാതി ഉയരുന്നു.
ഇത്തരം പരാതികളിൽ ശക്തമായ നടപടിയുണ്ടാകും. കുപ്പിവെള്ളത്തിന് പരമാവധി ചില്ലറ വിൽപന വിലയിൽ കൂടുതൽ ഈടാക്കിയാലും നടപടി ഉണ്ടാകും. ജി.എസ്.ടിയിൽനിന്ന് പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ലെന്ന് ധനമന്ത്രി പറഞ്ഞു.
മൂന്നുമാസമെങ്കിലും കഴിയാതെ പ്രതികരണമറിയാനാകില്ല. സംസ്ഥാനത്തിെൻറ വരുമാനത്തിൽ ആദ്യമാസത്തിൽ 500 കോടിയോളം രൂപയുടെ കുറവ് വരുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.