Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരലോകത്തുള്ളവരും...

പരലോകത്തുള്ളവരും ബെൻസ്​ കാറുള്ളവരും ക്ഷേമ പെൻഷൻ വാങ്ങേണ്ട -തോമസ്​ ​െഎസക്​

text_fields
bookmark_border
പരലോകത്തുള്ളവരും ബെൻസ്​ കാറുള്ളവരും ക്ഷേമ പെൻഷൻ വാങ്ങേണ്ട -തോമസ്​ ​െഎസക്​
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ മരണപ്പെട്ടവരുടെ പേരിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെയും ആഢംബര കാറുകളിൽ വന്ന്​ പെൻഷൻ വാങ്ങുന്നവരുടെയും കണക്കുകൾ​ പുറത്തുവിട്ട്​ ധനമന്ത്രി ടി.എം തോമസ്​ ​െഎസക്​. ഒൗദ്യോഗിക ഫേസ്​ബുക്ക്​ പോസ്റ്റിലൂടെയാണ്​​ മന്ത്രിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ​. കേരള സർക്കാരി​​​െൻറ സാമൂഹ്യക്ഷേമ പെൻഷന് പരലോകത്തും അവകാശികളുണ്ടെന്ന്​ പറഞ്ഞായിരുന്നു മന്ത്രിയുടെ ആദ്യ ഫേസ്​ബുക്ക്​ പോസ്റ്റ്​ ആരംഭിക്കുന്നത്​. 

വിവിധ ജില്ലകളിലായി 50,000ത്തോളം പേർ മരണപ്പെട്ടവരുടെ പേരിൽ ഇപ്പോഴും പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന കാര്യം സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ പട്ടിക തയ്യാറാക്കിയതായും തോമസ്​ ​െഎസക്​ പറഞ്ഞു. സാമൂഹ്യക്ഷേമ പെൻഷൻ ഡാറ്റാബേസിലെ വിവരങ്ങളും പഞ്ചായത്തുകളിലെ ജനനമരണ രജിസ്റ്ററിലെ വിവരങ്ങളും താരതമ്യപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയനുസരിച്ച് നിലവിൽ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന 31256 പേർ പഞ്ചായത്ത് രേഖകൾ പ്രകാരം ജീവിച്ചിരിപ്പില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. 

മലപ്പുറം ജില്ലയിലാണ് (5753) ഏറ്റവും കൂടുതൽ പേർ ഇത്തരത്തിൽ പെൻഷൻ വാങ്ങുന്നത്​ രണ്ടും മൂന്നും സ്ഥാനങ്ങൾ തൃശൂർ (5468), കോഴിക്കോട് (4653) ജില്ലകൾക്കാണ്. പാലക്കാടും (4286) തിരുവനന്തപുരവും (4016) തൊട്ടു പിന്നിലുണ്ട്. ഇത്തരം കള്ളത്തരം ഏറ്റവും കുറവ് കാസർകോട് (337), ഇടുക്കി (239) ജില്ലകളാണ് മന്ത്രി കൂട്ടിച്ചേർത്തു.

പട്ടികയിൽ നിന്ന് സ്വയം ഒഴിവാകാൻ എല്ലാവർക്കും അവസരം തരുന്നു. സർക്കാർ കണ്ടുപിടിക്കുകയാണെങ്കിൽ ഇത്തരത്തിൽ കൈപ്പറ്റിയ മുഴുവൻ പണവും തിരിച്ചു പിടിക്കുമെന്നും മന്ത്രി മുന്നറിയിപ്പ്​ നൽകി.

ഒന്നേമുക്കാൽക്കോടിയുടെ ബിഎംഡബ്ല്യൂ. ഒന്നരക്കോടിയുടെ മെഴ്സിഡസ് ബെൻസ്. ഇതൊക്കെ സ്വന്തമായിട്ടുള്ളവർ പെട്രോൾ കാശ്​ തരപ്പെടുത്താൻ സർക്കാർ ഖജനാവ്​ ആശ്രയിക്കുന്നുവെന്ന പരിഹാസവുമായാണ്​ രണ്ടാമത്തെ ഫേസ്​ബുക്ക്​ പോസ്റ്റ്​. ക്ഷേമപെൻഷൻ വാങ്ങുന്ന അനർഹരെ തിരഞ്ഞു പോയപ്പോഴാണ് ചോര തിളപ്പിക്കുന്ന ഈ അൽപ്പത്തരം ശ്രദ്ധയിൽപ്പെട്ടതെന്ന്​ മന്ത്രി പറഞ്ഞു. 

ഒരു മനസാക്ഷിക്കുത്തുമില്ലാതെ പാവപ്പെട്ടവർക്കുള്ള ക്ഷേമപെൻഷന്​ കൈനീട്ടുന്ന 64473 പേരെയാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ഇതിൽ ബെൻസ് കാറുള്ള 61 പേരും ബിഎംഡബ്ല്യൂ കാറുള്ള 28 പേരും ഇന്നോവയുള്ള 2465 പേരും സ്കോഡയുടെ ഏറ്റവും ഉയർന്ന മോഡലുള്ള 64 പേരും ഹോണ്ടകാറുള്ള 296 പേരും സ്കോർപിയോ ഉള്ള 191 പേരും പട്ടികയിലുണ്ടെന്നും തോമസ്​ ​െഎസക്​ പറഞ്ഞു.


ഫേസ്​ബുക്ക്​ പോസ്റ്റി​​​െൻറ പൂർണ്ണരൂപം

കേരള സർക്കാരി​​​െൻറ സാമൂഹ്യക്ഷേമ പെൻഷന് പരലോകത്തും അവകാശികളുണ്ട്. ഒന്നും രണ്ടുമല്ല, ഭൂവാസം വെടിഞ്ഞ ഏതാണ്ട് പത്തമ്പതിനായിരം ആത്മാക്കളാണ് പെൻഷൻ തുക കൊണ്ട് അങ്ങേ ലോകത്ത് സുഭിക്ഷമായി ജീവിക്കുന്നത്. സർക്കാരിനെ സംബന്ധിച്ച് ഇതിൽപ്പരം ആനന്ദമെന്ത്?

ഇനി പറയുന്ന കാര്യം തമാശയല്ല. മരണപ്പെട്ടവരുടെ പേരിൽ ഇപ്പോഴും പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നു എന്ന കാര്യം സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ പട്ടികയും തയ്യാറാക്കിക്കഴിഞ്ഞു. സാമൂഹ്യക്ഷേമ പെൻഷൻ ഡാറ്റാബേസിലെ വിവരങ്ങളും പഞ്ചായത്തുകളിലെ ജനനമരണ രജിസ്റ്ററിലെ വിവരങ്ങളും താരതമ്യപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയനുസരിച്ച് നിലവിൽ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന 31256 പേർ പഞ്ചായത്ത് രേഖകൾ പ്രകാരം ജീവിച്ചിരിപ്പില്ല.

എല്ലാ മരണവും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്ന രീതി ഇപ്പോഴുമില്ല. അക്കാര്യം നമുക്കൊക്കെ അറിയാം. രണ്ടു ഡാറ്റാബേസിലെ വിവരങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോഴുള്ള ക്ലറിക്കൽ പ്രശ്നങ്ങൾ വേറെ. ഈ പരിമിതികളൊക്കെ മറികടന്നാണ് 31256 പേർ ലിസ്റ്റിൽപ്പെട്ടത്. രജിസ്റ്റർ ചെയ്യപ്പെടാത്ത മരണങ്ങളുടെ കാര്യം കൂടി പരിഗണിക്കുമ്പോൾ എണ്ണം അമ്പതിനായിരം കവിയുമെന്നു തീർച്ചയായും ഉറപ്പിക്കാം.

ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ് (5753). രണ്ടും മൂന്നും സ്ഥാനങ്ങൾ തൃശൂർ (5468), കോഴിക്കോട് (4653) ജില്ലകൾക്കാണ്. പാലക്കാടും (4286) തിരുവനന്തപുരവും (4016) തൊട്ടു പിന്നിലുണ്ട്. ഇത്തരം കള്ളത്തരം ഏറ്റവും കുറവ് കാസർകോട് (337), ഇടുക്കി (239) ജില്ലകളാണ്.

രേഖകൾ പ്രകാരം മരണപ്പെട്ടവരെന്നു കാണുന്നവരുടെ പെൻഷൻ വിതരണം ഓണക്കാലത്ത് നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഓരോ പഞ്ചായത്തിനും പട്ടിക നൽകും. പട്ടികയിലുൾപ്പെട്ടവർ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്ന് പഞ്ചായത്ത് സെക്രട്ടറി അന്വേഷിച്ചു റിപ്പോർട്ടു ചെയ്യണം. പട്ടികയിൽ നിന്ന് സ്വയം ഒഴിവാകാൻ എല്ലാവർക്കും ഒരു അവസരം തരുന്നു. സർക്കാർ കണ്ടുപിടിക്കുകയാണെങ്കിൽ ഇത്തരത്തിൽ കൈപ്പറ്റിയ മുഴുവൻ പണവും തിരിച്ചു പിടിക്കും.

രണ്ടാമത്തെ ഫേസ്​ബുക്ക്​ പോസ്റ്റ്​

ഒന്നേമുക്കാൽക്കോടിയുടെ ബിഎംഡബ്ല്യൂ. ഒന്നരക്കോടിയുടെ മെഴ്സിഡസ് ബെൻസ്. ഇതൊക്കെ സ്വന്തമായിട്ടുണ്ടെന്നു പറഞ്ഞിട്ടെന്തുകാര്യം. പെട്രോൾകാശു തരപ്പെടുത്താൻ പെടുന്ന പാടു ചില്ലറയല്ല. ഫുൾടാങ്ക് പെട്രോളടിക്കാൻ തന്നെ വലിയ കാശാകും. അതിനുള്ള പണം സർക്കാർ ഖജനാവിൽ നിന്നു കിട്ടിയാൽ കയ്ക്കുമോ? അതുകൊണ്ടവർ ഒരു മനസാക്ഷിക്കുത്തുമില്ലാതെ പാവപ്പെട്ടവർക്കുള്ള ക്ഷേമപെൻഷനു കൈനീട്ടുന്നു.

ക്ഷേമപെൻഷൻ വാങ്ങുന്ന അനർഹരെ തിരഞ്ഞു പോയപ്പോഴാണ് ചോര തിളപ്പിക്കുന്ന ഈ അൽപ്പത്തരം ശ്രദ്ധയിൽപ്പെട്ടത്. പാവങ്ങളിൽ പാവങ്ങൾക്ക് പട്ടിണിയകറ്റാൻ സർക്കാർ നൽകുന്ന തുഛമായ പെൻഷൻ തുകയ്ക്കു കൈ നീട്ടാൻ സ്വന്തമായി ബെൻസും ബിഎംഡബ്ലൂവും ഇന്നോവയുമൊക്കെ സ്വന്തമായുള്ളവരുണ്ട്. സ്വന്തമായി കാറുള്ള 64473 പേരെയാണ് ഇത്തരത്തിൽ കണ്ടെത്തിയത്.

ഇതിൽ ബെൻസ് കാറുള്ള 61 പേരും ബിഎംഡബ്ല്യൂ കാറുള്ള 28 പേരും ഇന്നോവയുള്ള 2465 പേരും സ്കോഡയുടെ ഏറ്റവും ഉയർന്ന മോഡലുള്ള 64 പേരും ഹോണ്ടകാറുള്ള 296 പേരും സ്കോർപിയോ ഉള്ള 191 പേരും പട്ടികയിലുണ്ട്. ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കാണ് പെൻഷന് അർഹത. ഇത്തരം ആഡംബര വാഹനങ്ങൾ ഉള്ളവരുടെയൊക്കെ പെൻഷൻ ഓണത്തിന് തടഞ്ഞുവെയ്ക്കാൻ ആവശ്യപ്പെട്ടുണ്ട്.

ഇനി വേറൊരു വിഭാഗമുണ്ട്. റേഷൻ കാർഡിൽ മകനോ മകൾക്കോ വലിയ കാറുണ്ടാകും. പക്ഷേ, മാതാപിതാക്കൾക്ക് ക്ഷേമപെൻഷൻ. ഇത്തരത്തിൽ 94043 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പെൻഷൻ ഇപ്പോൾ തൽക്കാലം നിർത്തിവെയ്ക്കുന്നില്ല. എന്നാൽ സാമ്പത്തികസ്ഥിതി പരിശോധിക്കും.

പഞ്ചായത്തു തിരിച്ച് പട്ടിക സെക്രട്ടറിയ്ക്കു കൈമാറും. എല്ലാവരുടെയും സാമ്പത്തികസ്ഥിതി പരിശോധിച്ച് പെൻഷന് അർഹതയുണ്ടോ എന്ന് റിപ്പോർട്ടു ചെയ്യണം.

ഇത്തരക്കാർക്കും സ്വമേധയാ പെൻഷൻ ആനുകൂല്യം വേണ്ടെന്നു വെയ്ക്കാം. നടപടിയുണ്ടാവില്ല. സർക്കാർ കണ്ടെത്തുന്നവരിൽ നിന്ന് പണം തിരിച്ചുപിടിക്കുന്നതിനു പുറമെ മറ്റെന്തെങ്കിലും പിഴ ചുമത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswelfare pensionDr.T.M Thomas Isaacmalayalam news
News Summary - Thomas Isaac on pension - kerala news
Next Story