നോട്ട് അസാധുവാക്കലിനെ കുറിച്ച് മന്ത്രി തോമസ് ഐസക്കിന്‍െറ പുസ്തകം
text_fieldsതിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ കുറിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക് എഴുതുന്ന പുസ്തകം പൂര്‍ത്തിയായി. ഒരാഴ്ചകൊണ്ടാണ് കള്ളപ്പണവേട്ട-മിഥ്യയും യാഥാര്‍ഥ്യവും എന്ന പുസ്തകം പുര്‍ത്തിയാക്കിയത്. 50 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുടെ രൂപത്തിലാണ് പുസ്തകം സംവിധാനം ചെയ്തിരിക്കുന്നത്.
പരമാവധി ലളിതമായി പ്രതിപാദിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഡോ. തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. എട്ട് അധ്യായവും ആഗ്രഹം പോലെ എഴുതാന്‍ കഴിഞ്ഞു. എന്നാല്‍, സാമ്പത്തികശാസ്ത്രജ്ഞരുടെ നിലപാടുകള്‍ സംബന്ധിച്ച ഒമ്പതാം അധ്യായവും ഇനിയെന്തു ചെയ്യാനാവും എന്ന ഉപസംഹാര അധ്യായവും കുറച്ച് ക്ളിഷ്ടമാണെന്ന് തോന്നുന്നതായും മന്ത്രി പറഞ്ഞു. ഏതാനും ദിവസംകൊണ്ട് അച്ചടി തീരും.
29ന്‍െറ മനുഷ്യച്ചങ്ങലയുടെ പ്രചാരണത്തിന് ലഘുഗ്രന്ഥം ഉപയോഗപ്രദമാകും. പ്രകാശനം തുഞ്ചന്‍പറമ്പില്‍ 27ന് വൈകീട്ട് നടക്കും. എം.ടി യെക്കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.