തദ്ദേശ സ്ഥാപനങ്ങളിലെ കരാറുകാരുടെ ബിൽ പാസാക്കൽ അടുത്ത വർഷം മാത്രം –ധനമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി തോ മസ് ഐസക് നിയമസഭയില്‍ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിെൻറ ഭാഗമായി തദ്ദേശസ്ഥാ പനങ്ങളിലെ അംഗീകൃത കരാറുകാരുടെ ബിൽ പാസാക്കുന്നത് അടുത്തവര്‍ഷത്തേക്ക് നീട്ടേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.
ആറു വര്‍ഷത്തിനിെട ചെലവ് 15 ശതമാനം ഉയര്‍ന്നപ്പോള്‍ വരുമാനത്തില്‍ 10 ശതമാനമാണ് വര്‍ധന. കഴിഞ്ഞ നവംബര്‍ വരെ സംസ്ഥാനത്തിെൻറ ആകെ റവന്യൂവരുമാനം 55,747 കോടിയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.32 ശതമാനം വളര്‍ച്ച. നികുതി വരുമാനത്തില്‍ 1.3ഉം നികുതിയേതര വരുമാനത്തില്‍ 19.22ഉം ശതമാനം വര്‍ധനയുണ്ട്.
എന്നാല്‍ കേന്ദ്ര നികുതിവരുമാനത്തില്‍ 1.63 ശതമാനത്തിെൻറയും ഗ്രാൻറില്‍ 12.84 ശതമാനത്തിെൻറയും കുറവുണ്ടായി. നികുതി, ജി.എസ്.ടി വിഹിതങ്ങളില്‍ 4000 കോടിയുടെ അടക്കം ആകെ 12,000 കോടിയുടെ കുറവുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.