ഡൽഹിയിൽ വിഭജനകാലത്തെ അനുസ്മരിപ്പിക്കുന്ന പാലായനം -തോമസ് ഐസക്
text_fieldsതിരുവനന്തപുരം: ‘വിശന്നൊട്ടിയ വയറുകളുമായി പാവങ്ങൾ നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടുകയാണ്. എത്രപേർ അതിജീവിക്കുമെന്ന് അറിയില്ല. ഈ പാവങ്ങളോട് ഇത്ര ക്രൂരത കാണിക്കരുത്. നടക്കുന്നവർക്കും കാണുന്നവർക്കുമറിയാം, ഈ യാത്ര വലിയൊരു ദുരന്തത്തിലേയ്ക്ക് - അല്ല - മരണത്തിലേയ്ക്കാണെന്ന്...’ ഡൽഹിയിലെ കൂട്ടപ്പാലായനങ്ങളുടെ കണ്ണുനിറയുന്ന കാഴ്ചകളെ കുറിച്ച് മന്ത്രി തോമസ് െഎസകിെൻറ ഫേസ്ബുക് പോസ്റ്റാണിത്. ദിവസേവതനക്കാരായ പാവങ്ങളുടെ വലിയ ബാഗുകളുമേന്തി നടന്നുനീങ്ങുന്ന ചിത്രമടക്കം ഉൾപ്പെടുത്തിയാണ് മന്ത്രിയുെട കുറിപ്പ്.
പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ലോക്ഡൗൺ ചെയ്ത രാജ്യത്തിെൻറ ഹൃദയം മറ്റൊരു കാഴ്ച കണ്ട് നുറുങ്ങുകയാണ്. ‘കാൽനടയായി നീങ്ങുന്ന സാധാരണ മനുഷ്യർ. അവർക്ക് ഭക്ഷണമില്ല; മരുന്നില്ല; കുടിവെള്ളമില്ല. അവരിൽ കൈക്കുഞ്ഞുങ്ങളുണ്ട്, വൃദ്ധരുണ്ട്, രോഗികളുണ്ട്. പ്രസവിച്ച് ദിവസങ്ങൾ മാത്രമായ സ്ത്രീകളുണ്ട്. അനിവാര്യമായ ആ ദുരന്തം അറിഞ്ഞിട്ടും ഒന്നും ചെയ്യാനാവാതെ രാജ്യം. വിഭജനകാലത്തെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു പാലായനം. വിദേശത്തു നിന്നുള്ള കുടിയേറ്റ തൊഴിലാളികളെയെല്ലാം തിരിച്ച് കൊണ്ടുവരുന്നതിന് എന്തൊരു ശുഷ്കാന്തിയാണ്. അത് വേണ്ടതുമാണ്. പക്ഷെ, നമ്മുടെ നാട്ടിലുള്ള പാവപ്പെട്ടവരോട് എന്തൊരു അവഗണനയാണ്.
ഇന്ത്യയിൽ 15 കോടി ആളുകൾ ജന്മസ്ഥലം വിട്ട് പട്ടണങ്ങളിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം പണിയെടുക്കാൻ പോകുന്നവരാണ്. ഇവർ എങ്ങനെ നാട്ടിലേയ്ക്ക് തിരിച്ചുപോകും? 20,000 കോടി രൂപ പുതിയ പാർലമെൻറ് വീഥി ഉണ്ടാക്കാൻ ചെലവഴിക്കുന്ന രാജ്യത്ത് ഇവർക്ക് നഗരങ്ങളിൽ നിന്നും സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ ബസോ, ട്രെയിനോ ഏർപ്പാട് ചെയ്തുകൂടേ? - െഎസക് ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.