Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാങ്കുകളുടേത്​...

ബാങ്കുകളുടേത്​ ദയയില്ലാത്ത നടപടി -തോമസ്​ ഐസക്​

text_fields
bookmark_border
thomas-issac
cancel

തിരുവനന്തപുരം: കാർഷിക വായ്​പ തിരിച്ചടച്ചില്ലെങ്കിൽ ജപ്​തി നടപടികളുമായി മുന്നോട്ടു പോകുമെന്ന ബാ​ങ്കേഴ്​സ ്​ സമിതിയുടെ നടപടി ദയയില്ലാത്തതാണെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. ബാ​ങ്കേഴ്​സ്​ സമിതിയുമായി ചർച്ച നടത്തും. സം സ്ഥാന സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേറ്റുകളുടെ അഞ്ച്​ ലക്ഷം കോടി എഴുതി തള്ളിയവരാണ്​ ബാ​ങ്കേഴ്​സ്​ സമിതി. വയൽ മാത്രമേ കൃഷി ഭൂമിയായി അംഗീകരിക്കു എന്ന നിലപാട്​ ശരിയല്ല. വിജയ്​ മല്യക്കും നീരവ്​ മോദിക്കും ഇളവനുവദിച്ചവരാണ്​ സമിതി. പിന്നെന്തു കൊണ്ട്​ കേരളത്തിലെ സാധാരണക്കാരായ കർഷകർക്ക്​ ഇളവ്​ നൽകികൂടായെന്നും മന്ത്രി ചോദിച്ചു.

കാർഷിക വാ‍യ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി നടപടികളുമായി മുന്നോട്ട്​ പോകുമെന്ന്​ സംസ്ഥാന ബാങ്കേഴ്സ് സമിതി അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാങ്കേഴ്സ് സമിതി ദിനപത്രങ്ങളിൽ പരസ്യം നൽകുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsThomas IssacBankers committe
News Summary - Thomas issac on bankers samithi-Kerala news
Next Story