വരുമാനക്കമ്മി കടുക്കുന്നു, സാമ്പത്തികനില ഗുരുതരം
text_fieldsതിരുവനന്തപുരം: നോട്ടുക്ഷാമത്തിന് പിന്നാലെ വരുമാനക്കമ്മി കൂടി കനത്തതോടെ സംസ്ഥാനത്തിന്‍െറ സാമ്പത്തികനില അതീവ ഗുരുതരം. 50 ദിവസം കൊണ്ട് എല്ലാം പരിഹരിക്കപ്പെടുമെന്നായിരുന്നു വാഗ്ദാനമെങ്കിലും നിര്‍ണിത സമയപരിധി പിന്നിടുമ്പോള്‍ സംസ്ഥാനത്തിന്‍െറ ധനസ്ഥിതി കൂടുതല്‍ പ്രതിസന്ധിയായി എന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
19 ശതമാനം നികുതി വരുമാനത്തിലെ വളര്‍ച്ച പ്രതീക്ഷിച്ചിരുന്നെങ്കിലും ഡിസംബറില്‍ കുത്തനെ ഇടിവാണുണ്ടായത്. 2015 ഡിസംബറിനെ അപേക്ഷിച്ച് ഈ ഡിസംബറില്‍ 440 കോടിയുടെ കുറവാണുണ്ടായത്. എക്സൈസ് വരുമാന ഇനത്തില്‍ 10 കോടിയും വാണിജ്യനികുതി ഇനത്തില്‍ 203 കോടിയുമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി കുറവുണ്ടായത്. ബിവറേജസ് വകുപ്പിന്‍െറ വിറ്റുവരവില്‍ കുറവുണ്ടായത് 27.3 ശതമാനമാണ്. സെപ്റ്റംബറില്‍ വാണിജ്യനികുതി വരുമാനം 3038.98 കോടിയായിരുന്നു.
ഒക്ടോബറിലേത് 3028.5 കോടിയും. എന്നാല്‍ നവംബറില്‍ 2746.19 ആയി താഴ്ന്നു. രജിസ്ട്രേഷന്‍ ഇടപാട് വഴിയുള്ള നഷ്ടവും പ്രകടമാണ്. 39 കോടി രൂപയുടെ നഷ്ടമാണ് ഈ ഇനത്തിലുണ്ടായത്. നവംബര്‍ 10ന് ശേഷം രജിസ്ട്രേഷന്‍ സ്തംഭിച്ച സ്ഥിതിയാണ്. 67,416 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത 2015 നവംബറിനെ അപേക്ഷിച്ച് ഇക്കുറി കുറവ് വന്നത് 14,964 എണ്ണം.
നോട്ട് നിരോധനത്തിനുമുമ്പ് ലോട്ടറിയില്‍നിന്ന് 735 കോടിയായിരുന്നു. ഇതാകട്ടെ 390 കോടിയായി കുറഞ്ഞു. മോട്ടോര്‍ വാഹന നികുതി ഇനത്തില്‍ 33 കോടിയുടെ കുറവാണ് കഴിഞ്ഞവര്‍ഷം ഡിസംബറിനെ അപേക്ഷിച്ച് ഇക്കുറിയുള്ളത്. വരുമാനക്കമ്മി നിലവിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തെ ബാധിക്കില്ളെങ്കിലും വരുംമാസങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.