ജി.എസ്.ടി വരുന്നതോടെ ചെക്പോസ്റ്റുകള്‍ ഇല്ലാതാകും -ധനമന്ത്രി
text_fieldsതിരുവനന്തപുരം: ജി.എസ്.ടി നടപ്പാകുന്നതോടെ അതിര്‍ത്തികളിലെ വാണിജ്യ നികുതി ചെക്പോസ്റ്റുകള്‍ ഇല്ലാതാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. പകരം ഊടുവഴികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തേക്കുള്ള എല്ലാ പ്രവേശന മാര്‍ഗങ്ങളിലും കാമറകള്‍ സ്ഥാപിക്കും. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ലോഡുമായി വരുന്ന വാഹനങ്ങള്‍ കാമറ വഴി നിരീക്ഷിക്കും.
ഏത് സംസ്ഥാനത്തു നിന്ന് ചരക്ക് കൊണ്ടുവന്നാലും പുറപ്പെടുമ്പോള്‍ ജി.എസ്.ടി നെറ്റ് വര്‍ക്കില്‍ ഇന്‍വോയ്സ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. കാമറകള്‍ക്ക് തത്സമയ നിരീക്ഷണമുണ്ടാകും. ജി.എസ്.ടി നെറ്റ്വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യാതെ വരുന്ന വാഹനങ്ങള്‍ സ്ക്വാഡുകള്‍ പിന്തുടര്‍ന്ന് പിടിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് വാളയാറില്‍ ആദ്യം നടപ്പാക്കും. വിജയിച്ചാല്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.