Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്രസർക്കാർ...

കേന്ദ്രസർക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നു -തോമസ്​ ഐസക്​

text_fields
bookmark_border
thomas-issac
cancel

തിരുവനന്തപുരം: കേരളത്തെ കേന്ദ്രസർക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​. സംസ്ഥാനത്തിനുള്ള വായ്​പയും ഗ്രാൻഡുകളും കേന്ദ്രം വെട്ടികുറച്ചു. ഈയൊരു സാഹചര്യത്തിൽ ചെലവുകൾ ക്രമീകരിക്കേണ് ടി വരുമെന്നും ഐസക്​ പറഞ്ഞു.

10,233 കോടിയാണ്​ അവസാനപാദം വായ്​പയായി നൽകേണ്ടിയിരുന്നത്​. എന്നാൽ, 1900 കോടി മാത്രമാണ്​ ലഭിച്ചത്​. കഴിഞ്ഞ വർഷം 19,500 കോടി രൂപ വായ്​പയായി അനുവദിച്ചിരുന്നു. തൊഴിലുറപ്പ്​ പദ്ധതിയുടെ ​ഭാഗമായി 1215 കോടിയും നെല്ല്​ സംഭരിച്ച വകയിൽ 1035 കോടിയും കിട്ടാനു​ണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി. ജി.എസ്​.ടി നഷ്​ടപരിഹാരമായി ലഭിക്കേണ്ടിയിരുന്ന 1600 കോടി ഇതുവരെ കേന്ദ്രസർക്കാർ നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്​ അഭിമുഖീകരിക്കുന്നത്​. ഒരുകാലത്തുമില്ലാത്ത ഞെരുക്കത്തിലാണ്​ ഖജനാവ്​. ട്രഷറി നിയന്ത്രണം കൂ​ട്ടേണ്ടി വരും. തദ്ദേശസ്ഥാപനങ്ങളുടെ ചെറിയ ബില്ലുകൾ മാത്രമേ മാറി നൽകു എന്നും ധനമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsThomas Issacmalayalam news
News Summary - Thomas issac press meet-Kerala news
Next Story