പെട്രോൾ, ഡീസൽ നികുതി വർധനവ് അംഗീകരിക്കാനാവില്ല -തോമസ് ഐസക്
text_fields
തിരുവനന്തപുരം: പെട്രോൾ, ഡീസൽ നികുതി വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് ധനമന്ത്ര ി തോമസ് ഐസക്. കേന്ദ്ര സർക്കാറിേൻറത് ഭ്രാന്തൻ നടപടിയാണ്. രാജ്യം സാമ്പത്തിക മാന്ദ്യം അനുഭവിക്കുേമ്പാൾ അ ന്താരാഷ്ട്ര വിപണിയിലെ വില കുറവിെൻറ നേട്ടം ജനങ്ങൾക്ക് കൈമാറുകയാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടതെന്നും ഐസക് പറഞ്ഞു.
കോർപ്പറേറ്റുകൾക്ക് വൻ നികുതി ഇളവ് കേന്ദ്രസർക്കാർ നൽകിയിരുന്നു. എന്നാൽ, ഇവരാരും രാജ്യത്ത് നിക്ഷേപം നടത്തിയില്ല. കോവിഡ് 19െൻറ പശ്ചാത്തലത്തിൽ ഇന്ത്യയിൽ വലിയ വിലക്കയറ്റമുണ്ടായേക്കാം. ഈയൊരു സാഹചര്യത്തിൽ പെട്രോൾ, ഡീസൽ വില കുറക്കുകയാണ് വേണ്ടതെന്നും ഐസക് ചൂണ്ടിക്കാട്ടി.
കോവിഡ് 19 വൈറസ് ബാധമൂലം 2008ന് സമാനമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. ഒ.ഇ.സി രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ ആഗോളവളർച്ച 2.4 ശതമാനമായി താഴുമെന്ന് വ്യക്തമാക്കിയിരുന്നു. കോവിഡ് 19 മഹാമാരിയായി മാറുകയാണെങ്കിൽ വളർച്ച 1.6 ശതമാനമായി കുറയുമെന്നും ഏജൻസി വ്യക്തമാക്കിയിരുന്നു. ആഗോള വളർച്ചാ നിരക്ക് 2.5 ശതമാനത്തിലേക്ക് താഴുേമ്പാഴാണ് ഐ.എം.എഫ് മാന്ദ്യമുണ്ടെന്ന് പ്രഖ്യാപിക്കുന്നതെന്നും ഐസക് പറഞ്ഞു. കയറ്റുമതിക്ക് വലിയ പ്രാധാന്യമുള്ള കേരള സമ്പദ്വ്യവസ്ഥയിൽ ഇത് വലിയ ചലനങ്ങളുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.