പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഭേദഗതി: രാഷ്ട്രപതിക്ക് നിവേദനം നൽകുമെന്ന് തോമസ് െഎസക്
text_fieldsതിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മീഷെൻറ പരിഗണന വിഷയങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നൽകുമെന്ന് ധനമന്ത്രി തോമസ് െഎസക്. കഴിഞ്ഞ ആന്ധ്രാപ്രദേശിലെ അമരാവതിയോഗത്തിൽ േചർന്ന ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
ധനകമ്മീഷെൻറ പരിഗണന വിഷയങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് മെമ്മറാണ്ടം നൽകാനാണ് ഒരു ദിവസം നീണ്ട യോഗത്തിൽ ധാരണയായത്. യോഗത്തിൽ ഏഴു സംസ്ഥാനങ്ങൾ ഇതേ നിലപാടാണ് മുന്നോട്ട് വെച്ചതെന്നും തോമസ് െഎസക് പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷെൻറ പരിഗണന വിഷയങ്ങൾ സംബന്ധിച്ച് ജൂണിൽ വിപുലമായ സെമിനാറുകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തിൽ പതിനൊന്ന് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരാണ് പെങ്കടുത്തത്.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ പരിഗണനാ വിഷയങ്ങൾ സഹകരണ ഫെഡറല്‍ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.