മാന്ദ്യം പ്രതിരോധിക്കാനുള്ള കരുത്തില്ല –തോമസ് ഐസക്
text_fieldsതിരുവനന്തപുരം: നോട്ട്ക്ഷാമമടക്കം സൃഷ്ടിച്ച മാന്ദ്യത്തെ പ്രതിരോധിക്കാനാവുന്ന ബജറ്റല്ല കേന്ദ്രത്തിന്‍േറതെന്നും ധനകമ്മി 3.2 ശതമാനമായി താഴ്ത്തിയ സമീപനം സാമ്പത്തികമുരടിപ്പ് രൂക്ഷമാക്കുമെന്നും മന്ത്രി തോമസ് ഐസക്. ബജറ്റ് സമ്പദ്ഘടനക്ക് ധനപരമായ ഉത്തേജനം നല്‍കുന്നില്ല. മാന്ദ്യത്തിന്‍െറ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രവിഹിതത്തില്‍ വര്‍ധന ആവശ്യപ്പെട്ടിട്ടും നാമമാത്രമായേ ഉയര്‍ത്തിയിട്ടുള്ളൂ.
9,90,311 കോടിയില്‍നിന്ന് 10,85,074 കോടി രൂപയാക്കി. 94,763 കോടി രൂപയുടെമാത്രം വര്‍ധന. സംസ്ഥാനങ്ങള്‍ക്ക് വായ്പയില്‍ 0.5 ശതമാനം വര്‍ധന അനുവദിക്കാന്‍ കേന്ദ്ര ധനമന്ത്രി തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാറും ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് കൃഷി മന്ത്രാലയത്തിനുള്ള വകയിരുത്തല്‍ 48,072 കോടിയില്‍നിന്ന് 51,026 കോടി രൂപയായി ഉയര്‍ത്താനേ തയാറായുള്ളൂ- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.