വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനാവാത്ത സംഭവം: സി.ബി.എസ്.ഇക്ക് കോടതിയുടെ വിമർശനം
text_fieldsകൊച്ചി: അംഗീകാരമില്ലാത്ത സ്കൂളിൽ പഠിച്ചതിനെ തുടർന്ന് പരീക്ഷയെഴുതാനാവാതെ പോ യ 34 സി.ബി.എസ്.ഇ വിദ്യാർഥികളെ എസ്.എസ്.എൽ.സി പരീക്ഷ എഴുതിക്കാൻ സംസ്ഥാന സർക്കാർ അനു കൂല നിലപാടെടുക്കണമെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിനോട് വിശദീകരണം നൽകാൻ നിർദേശിച്ച കോടതി കുട്ടികളുടെ ഭാവി പന്താടിയ സി.ബി.എസ്.ഇയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ചു. കുട്ടികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായതില്‍ സി.ബി.എസ്.ഇ. നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ജസ്റ്റിസ് എസ്. വി ഭാട്ടിയ വ്യക്തമാക്കി. സി.ബി.എസ്.ഇ തിരുവനന്തപുരം റീജനല്‍ ഓഫിസര്‍ സച്ചിന് ഠാക്കൂര്‍ കോടതി നിർദേശ പ്രകാരം നേരിട്ട് ഹാജരായിരുന്നു.
സ്കൂളിെൻറ അംഗീകാരവുമായി ബന്ധപ്പെട്ട് തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്കൂൾ മാനേജ്മെൻറ് സമർപ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷ എഴുതാന്‍ ഈ കുട്ടികൾക്ക് താൽപര്യമുണ്ടാകില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചത്. എന്നാൽ, ഈ ഘട്ടത്തില്‍ അക്കാര്യം വിദ്യാര്‍ഥികളും രക്ഷിതാക്കളും തീരുമാനിക്കട്ടെയെന്നും ഇവർക്ക് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാനുള്ള അവസരം തുറന്നിടണമെന്നും കോടതി നിര്‍ദേശിച്ചു.
അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്കെതിരെ സി.ബി.എസ്.ഇ ഒരുനടപടിയും സ്വീകരിക്കാത്തതെന്താണെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. തോന്നിയ പോലെ നാടുമുഴുവന്‍ സ്കൂളുകള്‍ അനുവദിച്ചശേഷം ഒരു അന്വേഷണവും ഉത്തരവാദിത്തവും സി.ബി.എസ്.ഇയിൽനിന്ന് ഉണ്ടാവുന്നില്ല.
തോപ്പുംപടി അരൂജാസ് സ്കൂളിലെ കുട്ടികളെ ആറു വര്‍ഷമായി പെരുമ്പാവൂരിലെ ഒരു സ്കൂള്‍ വഴിയാണ് പത്താം ക്ലാസ് പരീക്ഷ എഴുതിച്ചിരുന്നത്. സി.ബി.എസ്.ഇ. ഓഫിസര്‍മാരുടെ അറിവോടെയായിരുന്നോ ഇതെന്ന് കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇ. ഹാജരാക്കിയ ഫയല്‍ പോലും സംശയകരമാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്ന കാര്യമാണിത്. ചെറിയ വീഴ്ചപോലും അംഗീകരിക്കാനാകില്ല. അതിനാൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി സി.ബി.എസ്.ഇ സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു.
കേസ് മാര്‍ച്ച് നാലിന് വീണ്ടും പരിഗണിക്കും. അന്നേ ദിവസം സി.ബി.എസ്.ഇ. റീജനല്‍ ഓഫിസറും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് ഓഫിസറും നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.